
കൊച്ചി: കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സ്വതന്ത്രചിന്തകരുടെ സമ്മേളനത്തിൽ തോക്കുമായി വന്ന യുവാവ് പിടിയിൽ. ബംഗ്ലാദേശ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രിൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന 'ലിറ്റ്മസ് 25' എന്ന പരിപാടിയിലാണ് സംഭവം.
ഉദയം പേരൂർ സ്വദേശിയായ അജീഷിനെയാണ് സുരക്ഷാ പരിശോധനക്കിടെ പൊലീസ് പിടികൂടിയത്. വിദ്യാധരൻ കൊലക്കേസിലെ ഒന്നാം സാക്ഷിയുടെ മകനാണ് അജീഷ്. ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. പരിപാടിക്ക് എത്തിയതാണെന്നും ജീവന് ഭീഷണിയുള്ളതിനാലാണ് തോക്ക് സൂക്ഷിച്ചതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തോക്കിന് ലൈസൻസ് ഉണ്ടെന്നും യുവാവ് വിശദീകരിച്ചു. പിന്നാലെ അജീഷിന്റെ തോക്കിന് 2030വരെ ലൈസൻസ് ഉളളതായി പൊലീസ് പറഞ്ഞു.
തോക്കുമായി ഇയാളെ കണ്ടകാര്യം ആളുകൾ പരിപാടിയുടെ സംഘാടകരെ അറിയിക്കുകയായിരുന്നു. ഇത് ബോംബ് ഭീഷണിയായി വ്യാഖ്യാനിക്കപ്പെട്ടതോടെ പരിപാടിയിൽ പരിഭ്രാന്തി ഉയർന്നു. പിന്നാലെ അയ്യായിരത്തിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടി താത്ക്കാലികമായി നിർത്തിവെച്ചു. പിന്നാലെ പൊലീസും ബോംബ് സ്‌ക്വോഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെയാണ് തോക്കുമായി ഇയാളെ കണ്ടെത്തിയത്. കർശന പരിശോധനയ്ക്ക് ശേഷം ആളുകളെ കടത്തിവിട്ട് പരിപാടി പുനഃരാരംഭിച്ചു.
Content Highlight : man was arrested with a gun at a conference being held Kadavantra