Top

പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക്; ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയാവും

20 Sep 2022 10:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക്; ഭാരത് ജോഡോ യാത്രയില്‍ പങ്കാളിയാവും
X

ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കേരളത്തിലേക്ക്. ഭാരത് ജോഡോ യാത്രയുടെ ഭാഗമാവുന്നതിന് വേണ്ടിയാണ് പ്രിയങ്ക കേരളത്തിലേക്കെത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. യാത്ര 275 കിലോമീറ്റര്‍ ദൂരം പിന്നിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയിലൂടെ ഞങ്ങള്‍ 275 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. ഇന്നത്തോടെ 285 കിലോമീറ്റര്‍ ദൂരം പിന്നിടും. പ്രിയങ്ക ഗാന്ധി യാത്രയില്‍ ചേരും. കേരളത്തില്‍ വെച്ച് യാത്രയുടെ ഭാഗമാവാനാണ് പ്രിയങ്കയുടെ ശ്രമമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഒക്ടോബര്‍ 17ന് നടക്കുന്ന കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഭാരത് ജോഡോ യാത്ര വിജയമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നായിരുന്നു ജയ്‌റാം രമേശിന്റെ മറുപടി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരും സോണിയയുടെയോ രാഹുലിന്റെയോ അനുവാദം തേടേണ്ടതില്ലെന്നാണ് ശശി തരൂര്‍ സോണിയയില്‍ നിന്ന് അനുവാദം വാങ്ങിയല്ലോയെന്ന ചോദ്യത്തോടുള്ള ജയ്‌റാം രമേശിന്റെ പ്രതികരണം.

അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ താന്‍ പിന്മാറുമെന്ന് അതിനിടെ ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ മടങ്ങി വരണമെന്ന് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് കെപിസിസി.

ഭാരത് ജോഡോ യാത്ര കേരളം വിട്ടതിന് ശേഷമാണ് പ്രമേയം അവതരിപ്പിക്കുക. എന്നാല്‍ രാഹുല്‍ കേരളത്തില്‍ ഉള്ളപ്പോള്‍ പ്രമേയം അവതരിപ്പിക്കാത്തത് വീഴ്ചയാണെന്നാണ് ഗ്രൂപ്പുകളുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് നടപടി തുടങ്ങും മുന്‍പ് പ്രമേയം വന്നില്ലെങ്കില്‍ അനൗചിത്യമെന്ന് എ ഗ്രൂപ്പ് പറഞ്ഞു.

Story Highlights: Priyanka Gandhi to join Bharat Jodo Yatra in Kerala

Next Story