Top

'യുവാക്കളെ വഴിതെറ്റിക്കുന്നു'; രണ്‍വീര്‍ സിങ്ങിനെ പരിഹസിച്ച് എന്‍ജിഒയുടെ വസ്ത്ര ശേഖരണ ക്യാംപെയ്ന്‍

'നേകി കീ ദീവാര്‍ ' എന്ന സന്നദ്ധ സംഘടനയാണ് രണ്‍വീര്‍ സിംഗിന് സമ്മാനിക്കാനായി പഴയ വസ്ത്രങ്ങള്‍ ആളുകളില്‍ നിന്ന് ശേഖരിച്ചത്

26 July 2022 11:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവാക്കളെ വഴിതെറ്റിക്കുന്നു; രണ്‍വീര്‍ സിങ്ങിനെ പരിഹസിച്ച് എന്‍ജിഒയുടെ വസ്ത്ര ശേഖരണ ക്യാംപെയ്ന്‍
X

ഇന്‍ഡോര്‍: ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗ് ഒരു മാഗസിന്‍ കവറിന് വേണ്ടി നടത്തിയ നഗ്ന ഫോട്ടോഷൂട്ട് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ രണ്‍വീര്‍ നഗ്ന ഫോട്ടോ പോസ്റ്റ് ചെയ്ത് സ്ത്രീകളുടെ വികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് നടനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

ഫോട്ടോഷൂട്ടിന് ശേഷം നടനെതിരെ നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ ഇന്‍ഡോറിലെ ഒരു എന്‍ജിഒ രണ്‍വീര്‍ സിംഗിനെ പരിഹസിച്ച് വസ്ത്ര ശേഖരണ ക്യാംപെയിനുമായി രംഗത്തുവന്നിരിക്കുകയാണ്. 'നേകി കീ ദീവാര്‍ ' എന്ന സന്നദ്ധ സംഘടനയാണ് രണ്‍വീര്‍ സിംഗിന് സമ്മാനിക്കാനായി പഴയ വസ്ത്രങ്ങള്‍ ആളുകളില്‍ നിന്ന് ശേഖരിച്ചത്.

'രണ്‍വീര്‍ സിംഗ് നിരവധി ആരാധകരുള്ള ഒരു യൂത്ത് ഐക്കണാണ്. അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകള്‍ യുവാക്കളെ വഴിതെറ്റിക്കും. ഇത് അനുവദിച്ച് കൊടുക്കാന്‍ പാടില്ല' എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

എന്‍ജിഒ നടന് വേണ്ടി വസ്ത്രങ്ങള്‍ ശേഖരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. രാജ്യത്ത് നിന്ന് മാലിന്യങ്ങള്‍ നീക്കാന്‍ ഇന്‍ഡോര്‍ തീരുമാനിച്ചു എന്ന ബാനറില്‍ വസ്ത്രങ്ങള്‍ നിക്ഷേപിക്കാനായി ഒരു പെട്ടി വെച്ചിരിക്കുകയാണ് പ്രതിഷേധക്കാര്‍. ഇത്തരം പ്രതിഷേധങ്ങൾ നടക്കുമ്പോഴും തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് നടൻ ഫോട്ടോ നീക്കം ചെയ്തിട്ടില്ല.

Story highlights: 'misleading the youth'; NGO's clothing collection campaign mocking Ranveer Singh

Next Story