Top

'ഇത് മൃഗശാലയല്ല'; ഫോട്ടോ ഗ്രാഫറുമായെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിയോട് കയര്‍ത്ത് മന്‍മോഹന്‍സിംഗിന്റെ മകള്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് മെഡിക്കല്‍ റിപ്പോര്‍ട്ട്

16 Oct 2021 6:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇത് മൃഗശാലയല്ല; ഫോട്ടോ ഗ്രാഫറുമായെത്തിയ കേന്ദ്ര ആരോഗ്യമന്ത്രിയോട് കയര്‍ത്ത് മന്‍മോഹന്‍സിംഗിന്റെ മകള്‍
X

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് എയിംസ് മെഡിക്കല്‍ റിപ്പോര്‍ട്ട്. കടുത്ത പനിയെ തുടര്‍ന്ന് അവശത അനുഭവപ്പെട്ടതോടെ ബുധനാഴ്ച്ചയായിരുന്നു മന്‍മോഹന്‍ സിംഗിനെ എയിംസില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മന്‍മോഹന്‍ സിംഗിനെ എയിംസില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. തൊട്ടടുത്ത ദിവസം ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും സിംഗിനെ കാണാന്‍ എത്തിയിരുന്നെങ്കിലും കാണാതെ മടങ്ങി. പിന്നാലെ ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തെ ചൊല്ലി വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്. സിംഗിന്റെ കുടുംബത്തിന്റെ പ്രതിഷേധം മറികടന്ന് മാണ്ഡവ്യ വാര്‍ഡിനകത്ത് ഒരു ഫോട്ടോ ഗ്രാഫറേയും കൂട്ടി വന്നതായി മകള്‍ ആരോപിച്ചതോടെയാണ് വിവാദത്തിന് തുടക്കം.

രക്ഷിതാക്കള്‍ പ്രായം ചെന്നവരാണെന്നും മൃഗശാലയിലെ കാഴ്ച്ച വസ്തുക്കളല്ലെന്നുമായിരുന്നു സിംഗിന്റെ മകള്‍ വിവാദത്തോട് പ്രതികരിച്ചത്.

മന്‍മോഹന്‍സിംഗ് ഉടന്‍ ആരോഗ്യനിലയില്‍ പുരോഗതി കൈവരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

Next Story