Top

'ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു'; അമിത് ഷായ്‌ക്കെതിരെ ടി-ഷര്‍ട്ട് പുറത്തിറക്കി തൃണമൂല്‍

ബിജെപി നേരെേത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്നതിനായി പപ്പു എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വിശേഷണം അമിതാ ഷായെ പരിഹസിക്കുന്നതിനായി തൃണമൂല്‍ ഏറ്റെടുത്തിരിക്കുകയാണ്

9 Sep 2022 6:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു; അമിത് ഷായ്‌ക്കെതിരെ ടി-ഷര്‍ട്ട് പുറത്തിറക്കി തൃണമൂല്‍
X

കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിക്കാന്‍ പ്രത്യേക ടി-ഷര്‍ട്ടുമായി തൃണമൂല്‍ കോണ്‍ഗ്രസ്. അമിത് ഷായുടെ കാര്‍ട്ടൂണ്‍ ആലേഖനം ചെയ്തിട്ടുള്ള ടി- ഷര്‍ട്ട് 'ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു' എന്ന അടിക്കുറിപ്പോടെയാണ് പുറത്തിറക്കിയിട്ടുള്ളത്. കറുപ്പ്, വെള്ള, മഞ്ഞ നിറങ്ങളിലാണ് ടി-ഷര്‍ട്ടുകള്‍ ഉള്ളത്.

ബിജെപി നേരെേത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്നതിനായി പപ്പു എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വിശേഷണം അമിതാ ഷായെ പരിഹസിക്കുന്നതിനായി തൃണമൂല്‍ ഏറ്റെടുത്തിരിക്കുകയാണ്. ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ നടക്കുന്ന ഒക്ടോബര്‍ ആദ്യ വാരത്തില്‍ പപ്പു ടി-ഷര്‍ട്ടിന് വന്‍ പ്രചാരണം നടത്താനുള്ള ഒരുക്കത്തിലാണ് തൃണമൂല്‍.

'പരിഹാസം ആശയവിനിമയത്തിന്റെ ഏറ്റവും ശക്തമായ രൂപമാണ്. അമിത് ഷാ ഏറ്റവും വലിയ പപ്പു എന്ന വാക്യത്തിന് തുടക്കമിട്ടത് ദേശീയ സെക്രട്ടറി അഭിശേക് ബാനര്‍ജിയാണ്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡായി മാറി. പിന്നീട് അത് ടി-ഷര്‍ട്ടുകളിലും വന്നു'. തൃണമൂല്‍ രാജ്യസഭാ എം പി ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.

കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട് ഈ മാസം രണ്ടിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഭിഷേക് ബാനര്‍ജിയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അഭിഷേക് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നതിനിടെയാണ് അമിതാ ഷായെ 'ഇന്ത്യയിലെ ഏറ്റവും വലിയ പപ്പു' എന്ന് വിശേഷിപ്പിച്ചത്. അതിന് ശേഷം അഭിഷേക് ബാനര്‍ജിയുടെ ബന്ധുക്കളായ ആകാശ് ബാനര്‍ജിയും അദിതി ഗയേനും അമിത് ഷായുടെ കാര്‍ട്ടൂണും 'പപ്പു' മുദ്രാവാക്യവുമുള്ള ടി-ഷര്‍ട്ടുകള്‍ ധരിച്ച ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

നിലവില്‍ മൂന്നോ നാലോ ഡിസൈനുകളിലാണ് ലഭ്യമായിട്ടുള്ളത്. ദുര്‍ഗാ പൂജ ഉത്സവത്തിന് മുന്നോടിയായി കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് നീക്കം. ഏകദേശം 300 രൂപയ്ക്ക് വില്‍ക്കുന്ന വസ്ത്രങ്ങളുടെ പുതിയ ഡിസൈനുകളില്‍ അഭിഷേക് ബാനര്‍ജി യുവ പാര്‍ട്ടി പ്രവര്‍ത്തകര്‍ത്ത് നിര്‍ദേശം നല്‍കുന്നുണ്ടെന്നാണ് വിവരം. തുടക്കത്തില്‍ ഈ ടി-ഷര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ മാത്രമേ ലഭ്യമായിരുന്നുള്ളു. ഇപ്പോള്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കുമെന്നും ഡെറിക് ഒബ്രിയാന്‍ പറഞ്ഞു.

Story highlights: 'India's Biggest Pappu'; Trinamool released T-shirt against Amit Shah

Next Story