Top

ഇന്ധനവില വീണ്ടും കൂട്ടി: ഒരാഴ്ചക്കൊണ്ട് ഡീസലിന് അഞ്ച് രൂപ 86 പൈസ

പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് നാളെ വര്‍ദ്ധിപ്പിക്കുന്നത്

29 March 2022 5:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്ധനവില വീണ്ടും കൂട്ടി: ഒരാഴ്ചക്കൊണ്ട് ഡീസലിന് അഞ്ച് രൂപ 86 പൈസ
X

ന്യൂഡൽഹി: രാജ്യത്ത് നാളെയും പെട്രോള്‍ വില കൂട്ടും. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിക്കുന്നത്. ഒരാഴ്ച്ചക്കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് ആറ് രൂപ 10 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയും കൂട്ടി. കഴിഞ്ഞ ചൊവ്വാഴ്ച മുതലായിരുന്നു രാജ്യത്ത് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധന വില കൂട്ടിയത്.

ഇന്നലെ പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് കൂട്ടിയത്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വില വർധിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു. ഈ കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വർധിച്ചത്. യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് ദിവസത്തിനിടെയുള്ള മൂന്നാമത്തെ ഇന്ധനവില വർധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്.

അതേസമയം, റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ റഷ്യ- യുക്രൈൻ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: Fuel prices go up again: Diesel price hiked by Rs 5 86 paise in a week

Next Story