Top

'കഞ്ചാവ് കുരുവും എണ്ണയും ഭക്ഷ്യയോഗ്യം'; കേന്ദ്രം അനുമതി നല്‍കിയത് 2021ല്‍

കഞ്ചാവ് കുരു, എണ്ണ എന്നിവ ഭഷണമായി വില്‍ക്കുകയോ അല്ലെങ്കില്‍ വില്‍പ്പനയ്ക്കുള്ള ഭക്ഷണത്തില്‍ ചേരുവയായി ഉപയോഗിക്കുകയോ ചെയ്യാനാണ് അനുമതി നല്‍കിയിട്ടുള്ളത്

5 Sep 2022 4:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കഞ്ചാവ് കുരുവും എണ്ണയും ഭക്ഷ്യയോഗ്യം; കേന്ദ്രം അനുമതി നല്‍കിയത് 2021ല്‍
X

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ നിന്നും ഹെമ്പ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് വിഭാഗം സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമ പ്രകാരം കേസ് എടുക്കുകയും ചെയ്തു. എന്നാല്‍ കഞ്ചാവ് കുരുവും എണ്ണയും ഭക്ഷ്യയോഗ്യമായി പ്രഖ്യാപിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ 2021ല്‍ അനുമതി നല്‍കിയിട്ടുള്ളതാണ്.

2021 നവംബര്‍ 15നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) ഇത് സംഭവിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. കഞ്ചാവ് കുരു, എണ്ണ എന്നിവ ഭഷണമായി വില്‍ക്കുകയോ അല്ലെങ്കില്‍ വില്‍പ്പനയ്ക്കുള്ള ഭക്ഷണത്തില്‍ ചേരുവയായി ഉപയോഗിക്കുകയോ ചെയ്യാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ജീവിത ശൈലി രോഗങ്ങളുടെ ചികിത്സക്കായി ഇത് ആയുര്‍വേദ വൈദ്യന്മാര്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ശരിയായി അളവില്‍ നല്‍കിയാല്‍ മികച്ച ഫലം നല്‍കുന്നുണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ആയുര്‍വേദ മരുന്നുകളുടെ നിര്‍മ്മാണത്തില്‍ കഞ്ചാവ് ഇലകളുടെ ഉപയോഗം വൈദ്യന്മാര്‍ അംഗീകരിക്കുന്ന കാര്യമാണ്.

കഞ്ചാവ് കുരുവും എണ്ണയും ഉപയോഗിച്ചുള്ള മരുന്നുകളും പോഷക ഉല്‍പന്നങ്ങളും നിര്‍മ്മിക്കാനുള്ള ആയുഷ് ലൈസന്‍സുള്ള ഡല്‍ഹി എന്‍സിആറില്‍ നിന്നുള്ള ഹെമ്പ് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പാണ് അനന്ത ഹെമ്പ് വര്‍ക്‌സ്. ഈ മരുന്നുകള്‍ അവരുടെ ബ്രാന്‍ഡായ കന്ന ഈസിന് കീഴിലാണ് വില്‍ക്കുന്നത്.


ഹോട്ടലുകളിലും കഫേകളിലും ഇന്ന് സുലഭമായി ലഭിക്കുന്ന ഭക്ഷണമാണ് ഹെമ്പ്. ഭക്ഷണത്തില്‍ കിലോയില്‍ അഞ്ച് ഗ്രാം ടിഎച്ച്‌സിയും, പാനീയങ്ങളില്‍ കിലോയില്‍ 0.2 മില്ലീഗ്രാം ടിഎച്ച്‌സി അളവിലും ഉപയോഗിക്കാനാണ് എഫ്എസ്എസ്എഐയുടെ അനുമതിയുള്ളത്.

ചെന്നൈയിലെ ദി പാര്‍ക്ക് ഹോട്ടലില്‍ അടുത്തിടെ നടന്ന ഹെമ്പ് കേന്ദ്രീകൃത ഭക്ഷ്യമേള നടന്നിരുന്നു. മേളയിലെ മെനുവിന്റെ ഭാഗമായിരുന്നു ഭംഗിര ചിക്കന്‍ എന്ന പ്രശസ്തമായ ഉത്തരാഖണ്ഡി ഹെമ്പ് ചിക്കന്‍ വിഭവം. 'മീന്‍ പൊള്ളിച്ചതില്‍ മുതല്‍ അഡോബോ ചിക്കന്‍ ടോര്‍ട്ടില്ലയും റാസ്മലൈ ബോംബെ ഡെസേര്‍ട്ടിലും വരെ തങ്ങള്‍ കഞ്ചാവ് കുരുവും എണ്ണയും ഉപയോഗിച്ചു. ഭക്ഷണത്തിന്റെ രുചിക്കായി കുരു സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്ത് പേസ്റ്റാക്കിയാണ് ഉപയോഗിച്ചത്. ഹോട്ടലിന്റെ എക്‌സിക്യൂട്ടീവ് ഷെഫ് അശുതോഷ് നെര്‍ലേക്കര്‍ പറഞ്ഞു.

Story highlights: FSSAI's new regulations to allow Hemp to be used as a food source

Next Story