Top

രാഹുല്‍ ഗാന്ധി ഹിന്ദു ദൈവങ്ങളെ അപമാനിച്ചോ?; പാസ്റ്റര്‍മാരുമായുള്ള സംവാദത്തില്‍ പറഞ്ഞത്

ക്രൈസ്തവ മത വിശ്വാസത്തിലെ 'വിശുദ്ധ ത്രിത്വ' (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്)ത്തേക്കുറിച്ച് കൂടുതലറിയാന്‍ രാഹുല്‍ ഗാന്ധി താല്‍പര്യം കാട്ടി

10 Sep 2022 11:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഹുല്‍ ഗാന്ധി ഹിന്ദു ദൈവങ്ങളെ അപമാനിച്ചോ?; പാസ്റ്റര്‍മാരുമായുള്ള സംവാദത്തില്‍ പറഞ്ഞത്
X

നാഗര്‍കോവില്‍: 'ഭാരത് ജോഡോ യാത്ര'യ്ക്കിടെ രാഹുല്‍ ഗാന്ധി ക്രിസ്ത്യന്‍ വൈദികരുമായി നടത്തിയ മതശാസ്ത്ര സംവാദം രാഷ്ട്രീയ ആയുധമാക്കി ബിജെപി രംഗത്തെത്തിയിരുന്നു. ക്രൈസ്തവ മതവിശ്വാസത്തിലെ വിശുദ്ധ ത്രിത്വയെക്കുറിച്ചുള്ള സംശയങ്ങള്‍ ദുരീകരക്കുന്നതിനിടയിലുണ്ടായ ഒരു പരാമര്‍ശത്തെയാണ് രാഹുല്‍ ഗാന്ധിക്കു നേരെയുള്ള ആയുധമായി നീട്ടുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ക്രിസ്തുമത വിശ്വാസിയാണെന്നതും, ഗാന്ധി കുടുംബം ഹിന്ദു മതത്തിനെതിരെ മുമ്പും അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നാണ് ബിജെപി നേതാക്കാളുടെ ആരോപണം.

തമിഴ്‌നാട്ടിലെ മുളക്മൂഡില്‍ നിന്ന് പാറശ്ശാലയിലേക്കുള്ള കാല്‍നട പര്യടനത്തിനിടെയാണ് കോണ്‍ഗ്രസ് നേതാവ് പാസ്റ്റര്‍മാരെ കണ്ടത്. കൂടിക്കാഴ്ച്ചയ്ക്കിടെ ക്രൈസ്തവ മത വിശ്വാസത്തിലെ 'വിശുദ്ധ ത്രിത്വ' (പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്)ത്തേക്കുറിച്ച് കൂടുതലറിയാന്‍ രാഹുല്‍ ഗാന്ധി താല്‍പര്യം കാട്ടി. തങ്ങളുടെ സഭാ വിശ്വാസപ്രകാരം യേശു ആരാണെന്ന് ഫാ. ജോര്‍ജ് പൊന്നയ്യ രാഹുല്‍ ഗാന്ധിക്ക് വിശദീകരിച്ച് നല്‍കി. ദൈവം മനുഷ്യനായി ജനിച്ചതാണ് ക്രിസ്തുവെന്ന് പറയുന്നതിനിടെയാണ് പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യ ശക്തിയേക്കുറിച്ച് താരതമ്യം ചെയ്ത് പരാമര്‍ശം നടത്തുന്നത്.

രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് പാസ്റ്റര്‍ നല്‍കിയ മറുപടിയിലാണ് ശക്തി ദേവിയെ പോലെയല്ല, ദൈവം മനുഷ്യനായി തന്നെ അവതരിച്ചതാണെന്നു പറയുന്നത്. ഈ പരാമര്‍ശമാണ് ബിജെപിയെ ചൊടുപ്പിച്ചത്. ശക്തി ദേവി മനുഷ്യ രൂപം സ്വീകരിച്ച് പാര്‍വതി ദേവിയായി ഭൂമിയില്‍ അവതരിക്കുകയായിരുന്നുവെന്നാണ് ഹൈന്ദവ വിശ്വാസം. തങ്ങളുടെ വിശ്വാസത്തെ കുറിച്ച് വ്യക്തമാക്കാനാവാം പാസ്റ്റര്‍ ശക്തി ദേവിയെ കുറിച്ചു പരാമര്‍ശിച്ചതെന്ന് കരുതുന്നു.

രാഹുല്‍ ഗാന്ധിയും പാസ്റ്റര്‍മാരും തമ്മിലുള്ള സംഭാഷണം ഇങ്ങനെ

പാ. ജോര്‍ജ് പൊന്നയ്യ: യേശുക്രിസ്തു പിതാവിന്റെ വെളിപ്പെടലാണ്.

രാഹുല്‍ ഗാന്ധി: യേശുവും ദൈവമാണോ? അല്ലയോ?

പാ. ജോര്‍ജ് പൊന്നയ്യ: ദൈവമാണ്.

മറ്റൊരാള്‍: വെള്ളം ദ്രാവകം, ഖരം, ദ്രാവകം എന്നിങ്ങനെ മൂന്ന് അവസ്ഥയിലായിരിക്കുന്നതുപോലെയാണത്. മനുഷ്യനായി അവതരിച്ച് അദ്ദേഹം ദൈവപുത്രനായി. അദ്ദേഹവും ദൈവമാണ്.

രാഹുല്‍ ഗാന്ധി: യേശു ക്രിസ്തു ദൈവത്തിന്റെ ഒരു രൂപമാണ്? അല്ലേ?

പാ. ജോര്‍ജ് പൊന്നയ്യ: യേശുവാണ് യഥാര്‍ത്ഥ ദൈവം. യഥാര്‍ത്ഥ മനുഷ്യനായാണ് ദൈവം സ്വയം വെളിപ്പെടുത്തിയത്. ശക്തിയേപ്പോലെയോ മറ്റോ അല്ല. ഒരു മനുഷ്യനെപ്പോലെ പിറവിയെടുത്തു.

യേശുവാണ് യഥാര്‍ത്ഥ ദൈവം. യഥാര്‍ത്ഥ മനുഷ്യനായാണ് ദൈവം സ്വയം വെളിപ്പെടുത്തത്. ഒരു മനുഷ്യനായി തന്നെയാണ് യേശു പിറവി എടുത്തതെന്നും ശക്തിയെ പോലെയല്ലെന്നുമാണ് പാസ്റ്റര്‍ പറഞ്ഞത്. വെള്ളം മൂന്ന് അവസ്ഥയിലായിരിക്കുന്നതു പോലെയാണ്. ദൈവമാണ് എന്നാല്‍ മനുഷ്യനായി അവതരിച്ച് ദൈവപുത്രനായി മാറുകയായിരുന്നു എന്നാണ് പാസ്റ്റര്‍ പറഞ്ഞത്.

രാഹുല്‍ ഗാന്ധി ഹിന്ദു ദേവതയായ ശക്തിയെ അപമാനിച്ചെന്ന ആരോപണവുമായി ബിജെപി ദേശീയ വക്താവ് സാംബിത് പാത്രയാണ് പരാതി പറഞ്ഞത്. കോണ്‍ഗ്രസ് ഹിന്ദുമതത്തെ അവഹേളിക്കുന്നത് തുടരുകയാണെന്ന് സാംബിത് പാത്ര ആരോപിച്ചു.

'അമ്മ ശക്തിയുമായി ബന്ധപ്പെട്ട ഈ വിഷയമാകട്ടെ, ശ്രീരാമ ഭഗവാന്‍ ജീവിച്ചിരുന്നതിന് തെളിവു ചോദിച്ചതാകട്ടെ, ഇത് ആദ്യമായല്ല കോണ്‍ഗ്രസും സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹിന്ദു മതത്തിനെതിരെ അപമര്യാദയോടെ പരാമര്‍ശങ്ങള്‍ നടത്തുന്നത്,' സാംബിത് പാത്ര കുറ്റപ്പെടുത്തി. പാസ്റ്റര്‍ ജോര്‍ജ് പൊന്നയ്യ അടക്കമുള്ളവരുമായി രാഹുല്‍ ഗാന്ധി നടത്തിയ സംവാദ വീഡിയോയുടെ ഒരു ഭാഗം കട്ട് ചെയ്ത് ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവെച്ചു. പാസ്റ്റര്‍ 'ശക്തി'യേക്കുറിച്ച് പറയുന്ന വാക്കുകള്‍ 'ഇതാണോ ഭാരത് ജോഡോ യാത്ര?' എന്ന പരിഹാസത്തോടെയാണ് ബിജെപി ട്വീറ്റ് ചെയ്തിരിക്കുന്നത്.

STORY HIGHLIGHTS: Did Rahul Gandhi insult Hindu Gods?; Said in conversation with pastors

Next Story