യുപി ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് ബിഎസ്പി; എസ്പിക്ക് ബിജെപിയെ തോല്പ്പിക്കാനാകുമോയെന്ന് മായാവതി
ബിജെപിയുടെ വിജയത്തേക്കാള്‍ 34,298 വോട്ടുകള്‍ക്ക് അഖിലേഷ് യാദവിന്റെ എസ്പിയുടെ തോല്‍വിയാണ് ഗോലാ ഗോകരനാഥ് ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതെന്ന് മായാവതി അടുത്തിടെ പരിഹസിച്ചിരുന്നു
12 Nov 2022 7:16 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലഖ്നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടെന്ന് ബിഎസ്പിയുടെ തീരുമാനം. മെയിന്‍പുരി, ഖത്തൗലി, രാംപൂര്‍ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. മെയിന്‍പുരിയും രാംപൂരും പോലെ, അസംഗഢ് സമാജ് വാദി പാര്‍ട്ടി കോട്ടയായിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ ബിഎസ്പി മുസ്ലീം സ്ഥാനാര്‍ത്ഥിയെ ഇറക്കി 29% വോട്ടുകള്‍ നേടി. ഇതോടെ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി പരാജയപ്പെട്ടു.
ബിജെപിയുടെ വിജയത്തേക്കാള്‍ 34,298 വോട്ടുകള്‍ക്ക് അഖിലേഷ് യാദവിന്റെ എസ്പിയുടെ തോല്‍വിയാണ് ഗോലാ ഗോകരനാഥ് ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷ മായാവതി അടുത്തിടെ പരിഹസിച്ചിരുന്നു. 'ബിഎസ്പി മത്സരിച്ചിരുന്നില്ല. ഇപ്പോള്‍ എസ്പി തോറ്റതിന് ആരെയാണ് കുറ്റപ്പെടുത്തുക?', മായാവതി ചോദിച്ചു.
അസംഗഢ് ഉപതിരഞ്ഞെടുപ്പ് പോലെ അടുത്ത മാസം നടക്കുന്ന ഉപതെരഞ്ഞെടുപ്പുകളും എസ്പിക്ക് വെല്ലുവിളിയായിരിക്കുമെന്നും മായാവതി പറഞ്ഞു. ഈ സീറ്റുകളില്‍ എസ്പി ബിജെപിയെ തോല്‍പ്പിക്കുമോ? അതോ ബിജെപിയെ തോല്‍പ്പിക്കാന്‍ എസ്പിക്ക് കഴിയുന്നില്ലേ എന്നാണ് ഇപ്പോള്‍ കണ്ടറിയേണ്ടതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
മെയിന്‍പുരി പാര്‍ലമെന്റ് സീറ്റിലും ഖതൗലി (മുസഫര്‍നഗര്‍), രാംപൂര്‍ നിയമസഭാ സീറ്റുകളിലും അടുത്ത മാസമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2022 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ബിജെപിക്കും എസ്പിക്കും പിന്നില്‍ മൂന്നാമത്തെ സുപ്രധാന കക്ഷിയെന്ന വിശേഷണം് ഉപേക്ഷിക്കാനാണ് ബിഎസ്പിയുടെ ശ്രമം
'സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമെന്ന നിലയില്‍ എസ്പി തങ്ങളുടെ ശക്തി തെളിയിക്കട്ടെ എന്ന് മായാവതി നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ബിജെപിയെ വെല്ലുവിളിക്കാനുള്ള ശക്തി അവര്‍ക്ക് ഉണ്ടോയെന്ന് ജനങ്ങള്‍ക്ക് മനസിലാകും. ഉപതെരഞ്ഞെടുപ്പുകളില്‍ ഭൂരിഭാഗവും ഭരണകക്ഷിയാണ് വിജയിക്കുന്നത്. അതിനാല്‍, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഞങ്ങള്‍ എല്ലാ സീറ്റുകളിലും മത്സരിക്കും,' പാര്‍ട്ടി ദേശീയ വക്താവ് ധരംവീര്‍ ചൗധരി പറഞ്ഞു,
അസംഗഢ് പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ എസ്പി തോറ്റപ്പോള്‍ പാര്‍ട്ടിക്കുള്ളിലുള്ളവര്‍ തന്നെ ബിഎസ്പിയെ കുറ്റപ്പെടുത്തിരുന്നു. റാംപൂര്‍ പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ബിഎസ്പി തീരുമാനിച്ചിരുന്നു. രാംപൂര്‍ സമാജ്വാദി പാര്‍ട്ടി വിജയിക്കുന്ന സീറ്റായതിനാല്‍ മര്യാദയുടെ പുറത്തായിരുന്നു അത്. എന്നാല്‍ ഞങ്ങളുടെ ഈ തീരുമാനം എസ്പി അംഗീകരിച്ചോ. അസംഗഢ് ഉപതെരഞ്ഞെടുപ്പില്‍ അവര്‍ ആ മര്യാദ കാണിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ സീറ്റ് നേടിയേനെയെന്നും ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു.
Story highlights: BSP to not contest UP bypolls
- TAGS:
- Mayawati
- BSP
- Samajwadi Party
- BJP