മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യംചെയ്തു; അതിർത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനെ തല്ലികൊന്നു
ഇയാളുടെ മകൾ പഠിച്ചിരുന്ന സ്കൂളിലെ തന്നെ വിദ്യാർഥിയായ പതിനഞ്ചുകാരനാണ് വീഡിയോ പ്രചരിപ്പിച്ചത്
27 Dec 2022 2:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വഡോദര: മകളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്ത അതിർത്തി രക്ഷാ സേനാ ഉദ്യോഗസ്ഥനെ ഒരു സംഘം ആളുകൾ ചേർന്ന് തല്ലികൊന്നു. ഗുജറാത്തിലെ നദിയാദിലാണ് സംഭവം. മെൽജിഭായ് വഘേലയാണ് കൊലപ്പെട്ടത്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇയാളുടെ മകൾ പഠിച്ചിരുന്ന സ്കൂളിലെ തന്നെ വിദ്യാർഥിയായ പതിനഞ്ചുകാരനാണ് വീഡിയോ പ്രചരിപ്പിച്ചത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നാണ് റിപ്പോർട്ട്.
വീഡിയോ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനായി പതിനഞ്ചുകാരന്റെ വീട്ടിൽ എത്തിയതായിരുന്നു ജവാൻ. എന്നാൽ പതിനഞ്ചുകാരന്റെ ബന്ധുക്കളാണ് വഘേലയെ മർദിച്ചത്. ജവാനൊപ്പം മറ്റു കുടുംബാംഗങ്ങളും ചോദ്യം ചെയ്യാനായി എത്തിയിരുന്നു എന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്.
STORY HIGHLIGHTS: border security force officer was beaten to death in gujarat