ഇന്ത്യയുടെ ഉസൈൻ ബോൾട്ട്; വേഗ ട്രാക്കിൽ റെക്കോർഡ് തിരുത്തി അനിമേഷ്

നൂറുമീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോര്‍ഡ് തിരുത്തി ഇന്ത്യയുടെ അനിമേഷ് കുജുര്‍

dot image

നൂറുമീറ്റർ ഓട്ടത്തിൽ ദേശീയ റെക്കോര്‍ഡ് തിരുത്തി ഇന്ത്യയുടെ അനിമേഷ് കുജുര്‍. ഗ്രീസില്‍ നടക്കുന്ന ഡ്രോമിയ അന്താരാഷ്ട്ര സ്പ്രിന്റ് ആന്‍ഡ് റിലേസ് പോരാട്ടത്തിലാണ് താരത്തിന്റെ അത്ഭുത പ്രകടനം. ഫൈനല്‍ ബിയിലെ പോരാട്ടത്തിൽ താരം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു.

10.18 സെക്കന്‍ഡിലാണ് 22കാരന്‍ ഫിനിഷ് ചെയ്തത്. 10.20 സെക്കന്‍ഡിനുള്ളില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കുന്ന ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യ താരമായും അനിമേഷ് മാറി. ഇന്ത്യയുടെ ഗുര്‍വിന്ദര്‍വിര്‍ സിങ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ സ്ഥാപിച്ച 10.20 സെക്കന്‍ഡിന്റെ റെക്കോർഡായിരുന്നു ഇതിന് മുമ്പുണ്ടായിരുന്നത്.

Content Highlights: India's fastest man! Animesh Kujur shatters national record in men's 100m,

dot image
To advertise here,contact us
dot image