Top

കോവിഷീൽഡ് വാകസിൻ മരണത്തിന് കാരണമായെന്ന് ആരോപണം; ബിൽ ​ഗേറ്റ്സിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിനും നോട്ടീസയച്ച് മുംബൈ ഹൈക്കോടതി

നഷ്ടപരിഹാരമായി 1000 കോടി രൂപ നൽകണമെന്നാണ് ദിലീപ് ലുനാവതിന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്

2 Sep 2022 8:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോവിഷീൽഡ് വാകസിൻ മരണത്തിന് കാരണമായെന്ന് ആരോപണം; ബിൽ ​ഗേറ്റ്സിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിനും നോട്ടീസയച്ച് മുംബൈ ഹൈക്കോടതി
X

മുംബൈ: കൊവിഷീൽഡിന്റെ ഉപയോ​ഗത്തെ തുടർന്ന് മകൾ മരിച്ചെന്ന് ആരോപണത്തിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്കും മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിനും നോട്ടീസ് അയച്ച് മുംബൈ ഹൈക്കോടതി. ദിലീപ് ലുനാവത് എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. നഷ്ടപരിഹാരമായി 1000 കോടി രൂപ നൽകണമെന്നാണ് ദിലീപ് ലുനാവതിന്റെ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ, ഡ്രഗ് കൺട്രോളർ ജനറൽ ഡോ വി ജി സോമാനി, എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ എന്നിവരാണ് മറ്റ് ഹർജിക്കാർ.

ഔറംഗബാദ് സ്വദേശിയായ ദിലീപ് ലുനാവത്തിന്റെ മകൾ ധമൻഗാവിലെ എസ്എംബിടി ഡെന്റൽ കോളേജിൽ സീനിയർ ലക്ചററായി പ്രവർത്തിച്ചു വരുകയായിരുന്നുവെന്നും ഇൻസ്റ്റിറ്റ്യൂട്ടിലെ എല്ലാ പ്രവർത്തകരോടും വാക്സിൻ എടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മകൾ വാക്സിൻ എടുക്കാൻ നിർബന്ധിതയായതെന്നും അദ്ദേഹം പറഞ്ഞു. ഇത് സുരക്ഷിതമാണെന്നും ശരീരത്തിന് അപകടമോ ഭീഷണിയോ ഇല്ലെന്നും മകൾക്ക് ഉറപ്പ് നൽകിയിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ.സൊമാനിയും ഗുലേറിയയും ജനങ്ങൾക്ക് നിരവധി അഭിമുഖങ്ങൾ നൽകിയിട്ടുണ്ടെന്നും വാക്സിനുകൾ സുരക്ഷിതമാണെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും ദിലീപ് ലുനാവത് ഹർജിയിൽ പറഞ്ഞു.2021 മാർച്ച് ഒന്നിനാണ് ലുനാവതിന്റെ മകൾ മരിച്ചത്. 2021 ജനുവരി 28 നാണ് ഇയാളുടെ മകൾ വാക്സിൻ എടുത്തത് . വാക്സിനേഷൻ സർട്ടിഫിക്കറ്റും അദ്ദേഹം ഹർജിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്കും മറ്റ് ലോക രാജ്യങ്ങൾക്കും വേണ്ടി 100 ദശലക്ഷം ഡോസ് കോവിഡ് ഷീൽഡ് വാക്‌സിനുകളുടെ നിർമ്മാണവും വിതരണവും വേ​ഗത്തിലാക്കാൻ 2020ൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി പങ്കാളിത്തത്തിലേർപ്പെട്ടു.

STORY HIGHLIGHTS: Bill Gates, Serum Institute get Bombay High Court notice over alleged vaccine death

Next Story

Popular Stories