Top

'രാഷ്ട്രീയത്തില്‍ കബളിപ്പിച്ചാല്‍ ശിക്ഷിക്കപ്പെടും'; ഉദ്ധവ് താക്കറെയെ പാഠം പഠിപ്പിക്കണമെന്ന് അമിത് ഷാ

രാഷ്ട്രീയത്തില്‍ വഞ്ചന ഒഴികെ വേറെന്തും സഹിക്കുമെന്നും കേന്ദ്ര മന്ത്രി പ്രസ്താവന നടത്തി. മുംബൈയില്‍ ബിജെപി നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം.

5 Sep 2022 2:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

രാഷ്ട്രീയത്തില്‍ കബളിപ്പിച്ചാല്‍ ശിക്ഷിക്കപ്പെടും; ഉദ്ധവ് താക്കറെയെ പാഠം പഠിപ്പിക്കണമെന്ന് അമിത് ഷാ
X

മുംബൈ: ഉദ്ധവ് താക്കറെയ്ക്കും ശിവസേനക്കുമെതിരെയുള്ള രാഷ്ട്രീയ വൈരം തുടരുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി മുഖ്യ ഉപദേഷ്ടാവുമായ അമിത് ഷാ. ബിജെപി യെ ഒറ്റിക്കൊടുത്ത ഉദ്ധവ് താക്കറെയെ ഒരു പാഠം പഠിപ്പിക്കണമെന്ന് അമിത് ഷാ പറഞ്ഞു. രാഷ്ട്രീയത്തില്‍ വഞ്ചന ഒഴികെ വേറെന്തും സഹിക്കുമെന്നും കേന്ദ്ര മന്ത്രി പ്രസ്താവന നടത്തി. മുംബൈയില്‍ ബിജെപി നേതാക്കളുടെ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ പ്രതികരണം.

'ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പിന്റെയും പിന്നീടുള്ള സംഭവവികാസങ്ങളുടേയും ഉത്തരവാദി താക്കറെയാണ്. താക്കറെയുടെ അത്യാഗ്രഹം കൊണ്ടാണ് ഒരു കൂട്ടം നേതാക്കന്മാര്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞത്,' ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള കലാപത്തില്‍ താക്കറെയുടേയും കോണ്‍ഗ്രസിന്റേയും എന്‍സിപിയുടേയും മഹാ വികാസ് അഖാഡി സഖ്യം വീണതില്‍ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നും അമിത് ഷാ പ്രസംഗിച്ചു.

'ഉദ്ധവ് താക്കറെ വഞ്ചിച്ചത് ബിജെപിയെ മാത്രമല്ല പ്രത്യയശാസ്ത്രത്തെയും ജനവിധിയെയുമാണ്. താക്കറെയുടെ പാര്‍ട്ടി ചുരുങ്ങിയതിന് കാരണം ബിജെപി അല്ല. പകരം അദ്ദേഹത്തിന്റെ അത്യാഗ്രഹമാണ്. ഉദ്ധവ് താക്കറെയ്ക്ക് മുഖ്യമന്തിസ്ഥാനം ഉറപ്പ് നല്‍കരുത്. നമ്മള്‍ രാഷ്ടീയം കൈകാര്യം ചെയ്യുന്നത് അടച്ചിട്ട മുറികളിലല്ല, പകരം തുറന്നവേദിയിലാണ്. രാഷ്ട്രീയത്തില്‍ കബളിപ്പിക്കാന്‍ നോക്കിയാല്‍ ശിക്ഷിക്കപ്പെടും,' വരുന്ന മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി മിഷന്‍ 150 സാധ്യമാക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.

'നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം, ബിജെപിയും യഥാര്‍ത്ഥ ശിവസേനയും ചേര്‍ന്ന സഖ്യം ബ്രിഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ 150 സീറ്റുകളാണ് ലക്ഷ്യമിടുന്നത്. ജനങ്ങള്‍ പ്രത്യയ ശാസ്ത്രത്തെ വഞ്ചിക്കുന്ന ഉദ്ധവ് താക്കറയുടെ കൂടെയല്ല. പകരം മോദി നയിക്കുന്ന ബിജെപിയുടെ ഒപ്പമാണ്,' അമിത് ഷാ കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബറിലോ ഒക്ടോബറിലോ ആകും ബിഎന്‍സി തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് കണക്ക് കൂട്ടല്‍. രാജ്യത്തെ ഏറ്റവും സമ്പന്നമായ തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് ബിഎന്‍സി. ശിവസേനയുടെ ശക്തിദുര്‍ഗമായ ബിഎന്‍സി പിടിച്ചെടുക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിട്ട് കുറച്ചുകാലമായി.

STORY HIGHLIGHTS: The Union Minister made a statement that he will tolerate anything except fraud in politics. Amit Shah's reaction came while speaking at a conference of BJP leaders in Mumbai.

Next Story