
ദിസ്പൂർ: അധ്യാപകനെ ക്ലാസ് മുറിയിൽ കുത്തി കൊലപ്പെടുത്തിയ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി അറസ്റ്റിൽ. അസമിലെ ശിവസാഗർ ജില്ലയിലാണ് സംഭവം. കെമിസ്ട്രി അധ്യാപകനായ രാജേഷ് ബറുവ ബെജവാഡ (55) ആണ് മരിച്ചത്. പഠനത്തിലെ മോശം പ്രകടനത്തിൻ്റെ പേരിൽ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് പതിനാറുകാരൻ അധ്യാപകനെ കുത്തി കൊലപ്പെടുത്തിയത്.
ഗുജറാത്തിൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ഏഴായികെമിസ്ട്രി വിഷയത്തിലെ മോശം പ്രകടനത്തിൻ്റെ പേരിൽ അധ്യാപകൻ കുട്ടിയെ ശകാരിക്കുകയും മാതാപിതാക്കളെ സ്കൂളിലേക്ക് വിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിറ്റേന്ന് യൂണിഫോം ധരിക്കാതെ ക്ലാസിലേക്ക് എത്തിയ വിദ്യാർഥിയെ പുറത്ത് പോകാൻ പറഞ്ഞ് ശകാരിക്കവെയാണ് കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്. ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയാണ് ദൃക്സാക്ഷി. പരിക്കേറ്റയുടനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.