മകള്‍ വീഡിയോ പകർത്തവെ വെള്ളച്ചാട്ടത്തിലേക്ക് ചാടി യുവാവ്; ദാരുണാന്ത്യം

പത്തു വയസ്സുള്ള മകള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിനിടെയാണ് ദുരന്തം
മകള്‍ വീഡിയോ പകർത്തവെ വെള്ളച്ചാട്ടത്തിലേക്ക് ചാടി യുവാവ്; ദാരുണാന്ത്യം

പൂനെ: ഒരു കുടുംത്തിലെ അഞ്ചു പേര്‍ മരിച്ച ദുരന്തത്തിന്റെ ഞ്ഞെട്ടല്‍ മാറുന്നതിന് മുമ്പ് മഹാരാഷ്ട്രയിലെ ലോണാവാല വെള്ളച്ചാട്ടത്തില്‍ മറ്റൊരു ദുരന്തം. വെള്ളച്ചാട്ടത്തിലെ താംഹ്‌നി ഘട്ടിലുണ്ടായ അപകടത്തില്‍ ഇന്നലെ വീണ്ടും യുവാവ് ഒലിച്ചുപോയി. ഇയാളുടെ മൃതദേഹം പിന്നീട് കണ്ടെത്തി.

കുടുംബവും സൃഹുത്തുക്കളുമടങ്ങുന്ന 20 സംഘങ്ങള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴായിരുന്നു ദുരന്തം. തിരികെ നീന്തിയെത്താമെന്ന പ്രതീക്ഷയില്‍ യുവാവ് വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടുകയായിരുന്നു. എന്നാല്‍, ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നിലകിട്ടാതെ ഒലിച്ചുപോയി.

ഇയാള്‍ വെള്ളത്തിലേക്ക് എടുത്തു ചാടുന്നത് പത്തു വയസ്സുള്ള മകള്‍ വീഡിയോയില്‍ പകര്‍ത്തുന്നതിനിടെയാണ് ദുരന്തം. കുതിച്ചൊഴുകുന്ന വെള്ളത്തില്‍ ഇയാള്‍ ഒലിച്ചുപോകുന്നത് പകര്‍ത്തിയ വീഡിയോയില്‍ കാണാം.

മകള്‍ വീഡിയോ പകർത്തവെ വെള്ളച്ചാട്ടത്തിലേക്ക് ചാടി യുവാവ്; ദാരുണാന്ത്യം
ഉറങ്ങാതെ പണിയെടുക്കാൻ എസ്‌ഐമാർക്ക് എസ്പിയുടെ 'തിട്ടൂരം'; ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന്

നീന്തുന്നതിനിടെ അദ്ദേഹം രക്ഷപ്പെടാന്‍ ഒരു പാറയില്‍ പിടിക്കുന്നതും എന്നാല്‍ ശക്തമായ ഒഴുക്കിപ്പെട്ടതും വീഡിയോയില്‍ വ്യക്തമാണ്. കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ ഏഴുപേര്‍ ലോണാവാല വെള്ളച്ചാട്ടത്തില്‍ ഒഴുകി പോകുന്ന ദൃശ്യം പ്രചരിച്ചിരുന്നു. കുട്ടികളടങ്ങുന്ന ഈ സംഘത്തിലെ രണ്ടുപേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഇതിനിടെയാണ് ഇവിടെ വീണ്ടും മറ്റൊരു ദുരന്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com