അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനാകുമോ? ഇന്ന് അറിയാം

എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അപേക്ഷയിൽ ഉത്തരവ് പറയും വരെ ജാമ്യം അനുവദിച്ച റൗസ് അവന്യൂ കോടതി ഉത്തരവ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു.
അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനാകുമോ? ഇന്ന് അറിയാം

ന്യുഡൽഹി: ദില്ലി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അപേക്ഷ ദില്ലി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ അപേക്ഷയിൽ ഉത്തരവ് പറയും വരെ ജാമ്യം അനുവദിച്ച റൗസ് അവന്യൂ കോടതി ഉത്തരവ് ഹൈക്കോടതി താത്കാലികമായി തടഞ്ഞിരുന്നു.

ഉത്തരവ് പറയാതെ താത്കാലിക സ്റ്റേ ഏർപ്പെടുത്തിയത് അസ്വഭാവികമെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരീക്ഷിച്ചത്.സ്റ്റേ അപേക്ഷ ഹൈക്കോടതി തള്ളിയാൽ അരവിന്ദ് കെജ്‌രിവാളിന് ഇന്ന് ജയിൽ മോചിതനാകാം. ജസ്റ്റിസ് സുധീർ കുമാർ ജയിൻ ഉച്ചയ്ക്ക് 2.30 നാണ് ഉത്തരവ് പറയുക. ജാമ്യം റദ്ദാക്കണം എന്ന ഇ ഡി യുടെ പ്രധാന ഹർജിയിൽ ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.

കഴിഞ്ഞ ദിവസം റൗസ് അവന്യൂ കോടതിയാണ് അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയത്. അറസ്റ്റിലായി മൂന്ന് മാസത്തിനു ശേഷമാണ് ജാമ്യം അനുവദിച്ചത് . മാര്‍ച്ച് 21നാണ് ദില്ലി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്‌രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂൺ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു.

അരവിന്ദ് കെജ്‌രിവാൾ ജയിൽ മോചിതനാകുമോ? ഇന്ന് അറിയാം
പ്രതിപക്ഷത്തിനെതിരെ അടിയന്തരാവസ്ഥ ആയുധമാക്കാന്‍ ബിജെപി; ഡല്‍ഹിയില്‍ പരിപാടികള്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com