ലൈംഗികാതിക്രമക്കേസ്; പ്രജ്വൽ രേവണ്ണയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഇന്ന് രാവിലെയാണ് ജര്‍മ്മിനിയില്‍ നിന്നെത്തിയ ജെഡി നേതാവിനെ കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്
ലൈംഗികാതിക്രമക്കേസ്; പ്രജ്വൽ രേവണ്ണയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ബെംഗളൂരു: ബലാത്സംഗ കേസിൽ അറസ്റ്റിലായ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണയെ ജൂൺ ആറ് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടത്. ഇന്ന് രാവിലെയാണ് ജര്‍മ്മനിയില്‍ നിന്നെത്തിയ ജെഡിഎസ് നേതാവിനെ കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിലൂടെ പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോണ്‍ ഉള്‍പ്പെടെ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

നിരവധി സ്ത്രീകളെ പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നുമാണ് പ്രജ്വല്‍ രേവണ്ണക്കെതിരായ കേസ്. അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതോടെ ഏപ്രില്‍ 27ന് നാടുവിട്ട പ്രജ്വല്‍ ഇന്ന് പുലര്‍ച്ചയാണ് ജര്‍മ്മനിയില്‍ നിന്ന് ബംഗളൂരുവില്‍ മടങ്ങിയെത്തിയത്. എയര്‍പോര്‍ട്ടില്‍ വച്ച് തന്നെ അറസ്റ്റിലായ പ്രജ്വലിനെ ബംഗളൂരുവിലെ എസ്‌ഐടി ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ് അന്വേഷണ സംഘം.

കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രജ്വലിന്റെ ലൈംഗിക ശേഷി പരിശോധനയും അന്വേഷണസംഘം നടത്തും. കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പ്രജ്വലിന്റെ അമ്മക്ക് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നല്‍കി.പ്രജ്വലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചവരിലേക്കും അന്വേഷണം നീങ്ങും. അതേസമയം പ്രജ്വല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതി ഇന്ന് പരിഗണിച്ചേക്കും. അന്വേഷണവുമായി സഹകരിക്കാനാണ് മടങ്ങി എത്തിയത്.

കസ്റ്റഡി ആവശ്യപ്പെട്ട് കോടതിയില്‍ ഹാജരാക്കും മുന്‍പ് തന്നെ പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സൂക്ഷിച്ച ഡിജിറ്റല്‍ ഉപകരണങ്ങളെക്കുറിച്ച് ഉള്‍പ്പെടെ വിവരം ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച പീഡന ദൃശ്യങ്ങളിലെ ഇരകളായ ചില സ്ത്രീകളെ മാത്രമാണ് അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനായത്. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഇരകള്‍ പ്രജ്വലിനെതിരെ രംഗത്ത് വരുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

മാധ്യമ വിചാരണ നടത്തരുതെന്നും പ്രജ്വല്‍ അഭ്യര്‍ത്ഥിച്ചതായി അദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. അതിനിടെ കേസിലെ മറ്റൊരു പ്രതിയും പ്രജ്വലിന്റെ പിതാവുമായ എച്ച് ഡി രേവണ്ണക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്തു പ്രത്യേക അന്വേഷണസംഘം നല്‍കിയ അപ്പീലില്‍ കര്‍ണാടക ഹൈക്കോടതി എച്ച് ഡി രേവണ്ണക്ക് നോട്ടീസ് അയച്ചു. പ്രജ്വല്‍ പീഡിപ്പിച്ച ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി എന്നാണ് ഇയാള്‍ക്കെതിരായ കേസ്.

ലൈംഗികാതിക്രമക്കേസ്; പ്രജ്വൽ രേവണ്ണയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ലൈംഗികാതിക്രമക്കേസ്; പ്രജ്വൽ രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ലൈംഗിക അതിക്രമ പരാതി ഉയര്‍ന്നതിന് പിന്നാലെ ഏപ്രില്‍ 26 നാണ് പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നത്. പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. വാറണ്ടും പുറപ്പെടുവിച്ചു. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചതിന് പിന്നാലെയാണ് മടക്കം. ആരോപണം ശക്തമായതിന് പിന്നാലെ പ്രജ്വലിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കിയിരുന്നു. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ. ഹാസനനിലെ സിറ്റിംഗ് എംപിയായ പ്രജ്വലിന് തന്നെയാണ് ഇത്തവണയും ജെഡിഎസ് സീറ്റ് നല്‍കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com