രാജ്‌കോട്ടിലെ ഗെയിംസോണിലുണ്ടായ തീപിടിത്തം; ഒരു പ്രതി കൂടി അറസ്റ്റില്‍

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി
രാജ്‌കോട്ടിലെ ഗെയിംസോണിലുണ്ടായ തീപിടിത്തം; ഒരു പ്രതി കൂടി അറസ്റ്റില്‍

ഗാന്ധിനഗര്‍: ഗുജറാത്ത് രാജ്‌കോട്ടിലെ ഗെയിംസോണിലുണ്ടായ തീപിടിത്തത്തില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. പ്രധാന പ്രതി ധവാല്‍ തക്കറെയാണ് അറസ്റ്റിലായത്. രാജസ്ഥാനില്‍ അബു റോഡില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാജ്‌കോട്ടിലെ ഗെയിം സോണിലുണ്ടായ തീപിടിത്തത്തില്‍ 27 പേരാണ് മരിച്ചത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസില്‍ ആകെ ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗെയിം സോണ്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അനുമതിയില്ലാതെ ഗെയിംസോണ്‍ പ്രവര്‍ത്തിച്ച സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഏഴുപേരെ സസ്‌പെന്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഗ്‌വി അറിയിച്ചു. കേസില്‍ ബാക്കിയുള്ള പ്രതികളെ പിടികൂടാന്‍ 17 അംഗ ടീമിനെ ഉള്‍പ്പെടുത്തി പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ ഡിഎന്‍എ പരിശോധന നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

രാജ്‌കോട്ടിലെ ഗെയിംസോണിലുണ്ടായ തീപിടിത്തം; ഒരു പ്രതി കൂടി അറസ്റ്റില്‍
റെമാൽ ചുഴലിക്കാറ്റ്: പശ്ചിമ ബംഗാളിൽ ആറ് മരണം; മഴക്കെടുതി രൂക്ഷം

തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ഗുജറാത്ത് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ടിആര്‍പി ഗെയിം സോണിലെ താല്‍ക്കാലിക കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. തീപ്പിടിത്തം ദാരുണസംഭവമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും സംഭവം വേദനാജനകമെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com