അഭിനയ സമയത്തും ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണം; നടിക്ക് പിഴയിട്ട് പൊലീസ്

ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടി മംഗളൂരുവിലെ ജയപ്രകാശ് എക്കൂർ എന്ന വ്യക്തി നൽകിയ പരാതിയിലാണ് നടപടി
അഭിനയ സമയത്തും ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണം; നടിക്ക് പിഴയിട്ട് പൊലീസ്

മംഗളൂരു: ഹെൽമറ്റ് ധരിക്കാതെ ബൈക്കിന്‍റെ പിൻസീറ്റിൽ യാത്രക്കാരിയായി സഞ്ചരിക്കുന്ന രംഗം അഭിനയിച്ച ടിവി സീരിയൽ നടിക്ക് പിഴ. 500 രൂപയാണ് മംഗളൂരു പൊലീസ് നടിക്ക് മേൽ പിഴ ചുമത്തിയത്. ബംഗളൂരു രാജാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നന്ദിനി ലേഔട്ടിൽ വെള്ളിയാഴ്ച ചിത്രീകരിച്ചതാണ് രംഗം.

ഇത് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടി മംഗളൂരുവിലെ ജയപ്രകാശ് എക്കൂർ എന്ന വ്യക്തി നൽകിയ പരാതിയിലാണ് നടപടി. പരാതി മംഗളൂരു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ ട്രാഫിക് പൊലീസിന് കൈമാറിയിരുന്നു. ഇതേത്തുടർന്ന് ട്രാഫിക് നിയമം ലംഘിച്ചതിന് രാജാജി നഗർ പൊലീസ് നടിക്കും ഇരുചക്ര വാഹന ഉടമക്കും പിഴ ചുമത്തുകയായിരുന്നു.

അഭിനയ സമയത്തും ബൈക്കിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് ധരിക്കണം; നടിക്ക് പിഴയിട്ട് പൊലീസ്
വോട്ട് വിഹിതം കുറയുമെന്ന ആശങ്കയിൽ ബിജെപി, ജയം ഉറപ്പിച്ച് കോൺഗ്രസ്; കർണാടകയിലെ ജനം ആരെ തുണയ്ക്കും?

Related Stories

No stories found.
logo
Reporter Live
www.reporterlive.com