'ഗവർണർക്ക് ഭരണഘടനാ പരിരക്ഷയുണ്ട്'; ലൈംഗികാതിക്രമക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആനന്ദ ബോസ്

പൊലീസ് അന്വേഷണത്തോട് രാജ്ഭവൻ ജീവനക്കാർ സഹകരിക്കേണ്ടതില്ലെന്നും ഗവർണർ വ്യക്തമാക്കി
'ഗവർണർക്ക് ഭരണഘടനാ പരിരക്ഷയുണ്ട്'; ലൈംഗികാതിക്രമക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആനന്ദ ബോസ്

ന്യൂഡൽഹി: ഗവർണർക്ക് ഭരണഘടനാ പരിരക്ഷ ഉണ്ടെന്ന് സിവി ആനന്ദ ബോസ്. ലൈംഗികാതിക്രമക്കേസിൽ ബംഗാൾ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ആനന്ദ ബോസിൻ്റെ പ്രതികരണം. അന്വേഷണം ഭരണഘടനയെ അവഹേളിക്കലാണെന്ന് കുറ്റപ്പെടുത്തിയ ബംഗാൾ ഗവർണർ അന്വേഷണത്തിൽ നിന്ന് പൊലീസിന് ഭരണഘടനാപരമായി വിലക്കുണ്ട്, പൊലീസ് അന്വേഷണത്തോട് രാജ്ഭവൻ ജീവനക്കാർ സഹകരിക്കേണ്ടതില്ലെന്നും ഗവർണർ വ്യക്തമാക്കി. നാളെ രാജ്ഭവൻ ജീവനക്കാർ ഹാജരാകണമെന്ന് പ്രത്യേക അന്വേഷക സംഘം ആവശ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ബംഗാൾ ഗവർണറുടെ പ്രതികരണം

ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിനെതിരായ പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സെൻട്രൽ ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. നിയമോപദേശം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. രണ്ട് തവണ ലൈംഗിക അതിക്രമം നടത്തി എന്നാണ് പരാതിയിൽ അതിജീവിത പറഞ്ഞിരിക്കുന്നത്.

പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ രാജ്ഭവൻ ജീവനക്കാർക്ക് ബംഗാൾ പൊലീസ് വീണ്ടും നോട്ടീസ് അയച്ചിരുന്നു. മൂന്ന് ജീവനക്കാരോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. ശനിയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും മൂന്ന് ഉദ്യോഗസ്ഥർ ഹാജരായിരുന്നില്ല.

രാജ്ഭവനിലെ കരാർ ജീവനക്കാരി തനിക്കെതിരെ നൽകിയ ലൈംഗികാതിക്രമ പരാതി പ്രതികാര നടപടിയെന്നാണ് ഗവർണറുടെ നിലപാട്. ഇത് തൃണമൂൽ കോൺഗ്രസിൻ്റെ വോട്ട് നേടൽ തന്ത്രമാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം റിപ്പോർട്ടറിനോട് പ്രതികരിച്ചിരുന്നു. ഗുണ്ടാരാജ് തടഞ്ഞതിലെ പ്രതികാരം മൂലമാണ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നും സി വി ആനന്ദബോസ് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com