പട്ടാപ്പകല് നടുറോഡില് നിന്ന് 15കാരനെ തട്ടിക്കൊണ്ടുപോയി; പിന്നില് യുവതി

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്

dot image

നോയിഡ: പട്ടാപ്പകല് നടുറോഡില് നിന്ന് 15കാരനെ തട്ടിക്കൊണ്ടുപോയി. ഗ്രേറ്റര് നോയിഡയില് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഗ്രേറ്റര് നോയിഡയില് ഹോട്ടല് നടത്തുന്ന കൃഷ്ണജിത് എന്നയാളുടെ മകനെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തുവന്നിട്ടുണ്ട്.

കുട്ടിയുടെ പിതാവിന്റെ ഹോട്ടലിന് സമീപത്തുനിന്നാണ് തട്ടിക്കൊണ്ടുപോയത്. ഒരു കാര് ഹോട്ടലിന് സമീപത്ത് നിര്ത്തുന്നതും യുവതി പുറത്തിറങ്ങുന്നതും വീഡിയോയില് കാണാം. തുടര്ന്ന് കുട്ടിയെ കൂട്ടി യുവതി തിരികെ വരുന്നതും നിര്ത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കുട്ടിയെ കയറ്റുന്നതും വീഡിയോയിലുണ്ട്. സമീപത്ത് നിന്നിരുന്നയാളും ഉടന് കാറില് കയറുന്നതും കാര് കടന്നു പോകുന്നതും കാണാം.

കുട്ടിയുടെ ഫോണില് വിളിച്ചുനോക്കിയെങ്കിലും സ്വിച്ച്ഡ് ഓഫ് ആണെന്ന് കൃഷ്ണജിത് പറഞ്ഞു. സംഭവത്തില് പൊലീസ് അന്വേഷണം തുടരുകയാണ്. തന്റെ മകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര് ഉടന് അധികൃതരെ വിവരം അറിയിക്കണമെന്ന് കൃഷ്ണജിത് അഭ്യര്ത്ഥിച്ചു. കുട്ടിയെ കണ്ടെത്താന് ഊര്ജ്ജിത തെരച്ചില് നടക്കുന്നതായും മൂന്ന് ടീമുകളായി തിരിഞ്ഞാണ് നിലവില് അന്വേഷണം നടക്കുന്നതെന്നും ഡപ്യൂട്ടി കമ്മീഷണര് ഓഫ് പൊലീസ് അശോക് കുമാര് പറഞ്ഞു.

dot image
To advertise here,contact us
dot image