'നിരാശനായ, പരാജയപ്പെട്ട ഒരു പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കൂ'; മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് നിങ്ങളുടെ പോത്തിനെ തട്ടിയെടുക്കും എന്നെല്ലാം പ്രധാനമന്ത്രി പറയുന്നു.
'നിരാശനായ, പരാജയപ്പെട്ട ഒരു പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കൂ'; മോദിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. നിരാശനായ, പരാജയപ്പെട്ട ഒരു പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കൂ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് നിങ്ങളുടെ വീടിന്റെ മുറി തട്ടിയെടുക്കും, കോണ്‍ഗ്രസ് നിങ്ങളുടെ കഴുത്തില്‍ നിന്ന് മംഗലസൂത്രം തട്ടിയെടുക്കും, കോണ്‍ഗ്രസ് നിങ്ങളുടെ പോത്തിനെ തട്ടിയെടുക്കും എന്നെല്ലാം പ്രധാനമന്ത്രി പറയുന്നു. 300ല്‍ 150ല്‍ അധികം സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് നരേന്ദ്രമോദി ഇത്തരം തെറ്റിദ്ധാരണകള്‍ പരത്തുന്നതും കള്ളം പറയുന്നതുമെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഭയം മൂലം പ്രധാനമന്ത്രിയുടെ അന്തസ്സ് മറന്ന് നുണകളുടെ യന്ത്രമായി മോദി മാറിയിരിക്കുന്നു. രാജ്യത്തിന്റെ പണം മോദി കോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്കുവേണ്ടിയാണ് ചെലവഴിക്കുന്നത്. നമ്മുടെ സര്‍ക്കാര്‍ അദാനികളുടേതല്ലെന്നും ഇന്ത്യക്കാരുടെതായിരിക്കുമെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com