കെജ്‌രിവാളിന് അടിയന്തര ആശ്വാസമില്ല; ഹർജിയിൽ മറുപടി പറയാതെ കോടതി, ഇഡിക്ക് സമയം നല്‍കി

കെജ്‌രിവാളിനെ കസ്റ്റഡിയിൽ നിന്ന് വിടണമെന്ന ഉപഹർജിയിൽ ഇഡിയുടെ നിലപാട് തേടി ഡൽഹി ഹൈക്കോടതി
കെജ്‌രിവാളിന് അടിയന്തര ആശ്വാസമില്ല; ഹർജിയിൽ  മറുപടി പറയാതെ കോടതി, ഇഡിക്ക് സമയം നല്‍കി

ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അടിയന്തര ആശ്വാസമില്ല. അരവിന്ദ് കെജ്‌രിവാളിനെ കസ്റ്റഡിയിൽ നിന്ന് വിടണമെന്ന ഉപഹർജിയിൽ ഡൽഹി ഹൈക്കോടതി ഇഡിയുടെ നിലപാട് തേടി. ഇഡിക്ക് മറുപടി നൽകുന്നതിന് കോടതി ഏപ്രിൽ രണ്ട് വരെ സമയം നൽകി. മുഖ്യമന്ത്രിയുടെ അറസ്റ്റിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. അരവിന്ദ് കെജ്‌രിവാളിൻ്റെ പ്രധാന ഹർജിയും ഏപ്രിൽ മൂന്നിന് പരിഗണിക്കും.

തന്റെ അറസ്റ്റും തുടർന്നുള്ള ഇഡി റിമാൻഡും നിയമവിരുദ്ധമാണെന്നും അതിനാൽ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അരവിന്ദ് കെജ്‌രിവാൾ ഹർജി നൽകിയത്. ജസ്റ്റിസ് സ്വരണ കാന്ത ശർമ്മയാണ് ഹർജി പരിഗണിച്ചത്.

ഈ മാസം 21നാണ് മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‍രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തത്. തുടർന്ന് 14 ദിവസത്തേക്ക് കോടതി ഇ ഡി കസ്റ്റഡിയിൽ വിട്ടു. തനിക്കെതിരെ പുറപ്പെടുവിച്ച സമൻസുകൾ ഉൾപ്പെടെയുള്ള എല്ലാ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി വളയാനാണ് തീരുമാനം. എന്നാല്‍ മാര്‍ച്ചിന് പൊലീസ് അനുമതി ലഭിച്ചിട്ടില്ല. അനുമതിയില്ലെങ്കിലും മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് എഎപി തീരുമാനിച്ചിരിക്കുന്നത്.

കെജ്‌രിവാളിന് അടിയന്തര ആശ്വാസമില്ല; ഹർജിയിൽ  മറുപടി പറയാതെ കോടതി, ഇഡിക്ക് സമയം നല്‍കി
പഞ്ചാബിൽ എഎപിക്ക് വന്‍ തിരിച്ചടി: എംപി സുശീൽ കുമാറും എംഎൽഎ ശീതൾ അംഗുറലും ബിജെപിയിലേക്ക്

സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധവും ആം ആദ്മി പാര്‍ട്ടി നടത്തും. മോദി ഏറ്റവുമധികം ഭയപ്പെടുന്നത് കെജ്‌രിവാളിനെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള സമൂഹ മാധ്യമ ക്യാമ്പയിന്‍ ഇന്നലെ എഎപി ആരംഭിച്ചിരുന്നു. പ്രതിഷേധങ്ങള്‍ തടയാന്‍ വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഡല്‍ഹി പൊലീസ് ഒരുക്കിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഘടിക്കാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com