പഞ്ചാബിൽ എഎപിക്ക് വന്‍ തിരിച്ചടി: എംപി സുശീൽ കുമാറും എംഎൽഎ ശീതൾ അംഗുറലും ബിജെപിയിലേക്ക്

എഎപിയുടെ പഞ്ചാബിലെ ഒരെയൊരു എംപിയാണ് സുശീൽ കുമാർ റിങ്കു
പഞ്ചാബിൽ എഎപിക്ക് വന്‍ തിരിച്ചടി: എംപി സുശീൽ കുമാറും എംഎൽഎ ശീതൾ അംഗുറലും ബിജെപിയിലേക്ക്

ഛണ്ഡീഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബിലെ ഭരണ കക്ഷിയായ ആംആദ്മി പാർട്ടിയ്ക്ക് വന്‍ തിരിച്ചടി. ജലന്ധറിലെ എംപി സുശീൽ കുമാർ റിങ്കുവും ജലന്ധർ വെസ്റ്റ് എംഎൽഎ ശീതൾ അംഗുറലും ബിജെപിയിൽ ചേർന്നു. എഎപിയുടെ പഞ്ചാബിലെ ഒരെയൊരു എംപിയാണ് സുശീൽ കുമാർ റിങ്കു.

2023ലെ ഉപതെരഞ്ഞെടുപ്പിൽ 58,691 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സുശീൽ കുമാർ റിങ്കു ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസാണ് നിലവിൽ എഎപിയുടെ വലിയ എതിരാളി. 13 ലോക്സഭാ സീറ്റുകളിൽ ഇക്കുറി എഎപിയും കോൺഗ്രസും തമ്മിലാണ് കനത്ത പോരാട്ടം നടക്കുക. പഞ്ചാബിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ജൂൺ ഒന്നിന് നടക്കും. ജൂൺ നാലിന് രാജ്യവ്യാപകമായി വോട്ടെണ്ണലിൽ ഫലം പ്രഖ്യാപിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com