ക്രിക്കറ്റ് ​ഗെയിമിങ് ആപ്പിലൂടെ യുവാവിന് 1.5 കോടിയുടെ നഷ്ടം; കടക്കാരുടെ ശല്യം, ഭാര്യ ആത്മഹത്യ ചെയ്തു

സംഭവത്തില്‍ 13 പ്രതികൾക്കെതിരെ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു
ക്രിക്കറ്റ് ​ഗെയിമിങ് ആപ്പിലൂടെ യുവാവിന് 1.5 കോടിയുടെ നഷ്ടം; കടക്കാരുടെ ശല്യം, ഭാര്യ ആത്മഹത്യ ചെയ്തു

ബെംഗളുരു: കർണാടകയിൽ സർക്കാർ ഉദ്യോ​ഗസ്ഥൻ ക്രിക്കറ്റ് ​ഗെയിമിങ് ആപ്പിലൂടെ കോടിക്കണക്കിന് ബാധ്യതയുണ്ടാക്കിയതിന് പിന്നാലെഭാര്യ ആത്മഹത്യ ചെയ്തു. ക‍ർണാടകയിലെ ചിത്രദുർഗയിൽ സംസ്ഥാന മൈനർ ഇറിഗേഷൻ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്യുന്ന ദർശൻ ബാലുവിന്റെ ഭാര്യ വി ര‌ഞ്ജിത (24) ആണ് ആത്മഹത്യ ചെയ്തത്. ഓൺലൈൻ ക്രിക്കറ്റ് വാതുവയ്പ്പിൽ ഒന്നരക്കോടി രൂപയുടെ നഷ്ടം ഉണ്ടായതിന് പിന്നാലെയാണ് ഭാര്യ ജീവനൊടുക്കിയത്. മാർച്ച് 19നാണ് കിടപ്പുമുറിയിൽ രഞ്ജിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ​

തന്റെ ഭർത്താവിന് പണം കടംകൊടുത്തവരിൽ നിന്ന് ശല്യം നേരിട്ടിരുന്നുവെന്നും സഹിക്കാനാവാതെയാണ് ജീവനൊടുക്കുന്നതെന്നും ഭാര്യയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. കുടിശ്ശിക നൽകാത്തതിൻ്റെ പേരിൽ കുടുംബത്തെ അപകീർത്തിപ്പെടുത്തുമെന്ന് കടം നൽകിയവർ ഭീഷണിപ്പെടുത്തിയിരുന്നു. രഞ്ജിതയും ഭർത്താവും പണമിടപാടുകാരിൽ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ രഞ്ജിതയുടെ പിതാവ്13 പേർക്കെതിരെ പരാതി നൽകി.

പരാതിയുടെ അടിസ്ഥാനത്തിൽ 13 പ്രതികൾക്കെതിരെ ഐപിസി 306 പ്രകാരം ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികൾ ഒളിവിലാണ്. അവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കടം വാങ്ങിയ പണത്തിൻ്റെ ഭൂരിഭാഗവും തിരിച്ചടച്ചതായി ര‍‍ഞ്ജിതയുടെ പിതാവ് പറഞ്ഞു.

54 ലക്ഷത്തോളം രൂപ ദർശന് ഇപ്പോഴും കുടിശ്ശികയുണ്ടെന്നാണ് വൃത്തങ്ങൾ നൽകുന്ന വിവരം. തൻ്റെ മരുമകൻ നിരപരാധിയാണ്, ക്രിക്കറ്റ് വാതുവെപ്പിൽ ഏർപ്പെടാൻ ദര്‍ശന്‍ തയ്യാറായില്ല, എന്നാൽ പണക്കാരനാകാനുള്ള എളുപ്പവഴിയാണെന്ന് പറഞ്ഞ് നിർബന്ധിക്കുകയായിരുന്നു. വാതുവെപ്പ് കളിക്ക് പണം നൽകാമെന്ന് അവർ വാഗ്ദാനം ചെയ്തുവെന്നും രഞ്ജിതയുടെ പിതാവ് പറഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Related Stories

No stories found.
logo
Reporter Live
www.reporterlive.com