മമത ബാനർജിയുടെ പിതൃത്വം ചോദ്യം ചെയ്തു; ബിജെപി നേതാവ് ദിലീപ് ഘോഷിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്

2021 ൽ ദുർഗ്ഗ ​ദേവിയെ കുറിച്ചും അദ്ദേഹം വിവാദ പരാമർശം നടത്തിയിരുന്നു. സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തുന്ന ദിലീപ് ഘോഷനോടും ബിജെപിയോടും ബംഗാളിലെ സ്ത്രീകൾ മറുപടി നൽക്കുമെന്നാണ് തൃണമൂൽ കോൺഗ്രസ് ഇതിനോട് പ്രതികരിച്ചത്.
മമത ബാനർജിയുടെ പിതൃത്വം ചോദ്യം ചെയ്തു; ബിജെപി നേതാവ് ദിലീപ് ഘോഷിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കുറിച്ച് ബിജെപി നേതാവും എംപിയുമായ ദിലീപ് ഘോഷ് നടത്തിയ പരാമർശം വിവാ​​ദത്തിൽ. മമതയുടെ പിതൃത്വം ചോദ്യം ചെയ്യുന്ന വിധത്തിലായിരുന്നു ഘോഷിന്റെ പ്രസം​ഗം. ​ഗോവയിൽ ചെന്നപ്പോൾ ​ഗോവയുടെ മകളാണെന്ന് പറയുന്നു. ത്രിപുരയിൽ ചെന്നപ്പോൾ ത്രിപുരയുടെ മകളാണെന്ന് പറയുന്നു നിങ്ങളുടെ പിതാവിനെ ആദ്യം തീരുമാനിക്ക് ആരുടെയെങ്കിലും മകൾ എന്ന് പറയുന്നതിനെക്കാൾ ഭേദമാണത് എന്ന് പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു

2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിൻ്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം 'ബംഗ്ലാ നിജേർ മെയ്കെയ് ഛേ' എന്ന മുദ്രാവാക്യത്തിലാണ് ദിലീപ് ഘോഷിൻ്റെ പരാമർശം. മമത ബാനർജിക്കെതിരെ നടത്തിയ പരാമർശത്തിൽ ബിജെപി നേതാവിനെതിരെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.

മമതാ ബാനര്‍ജിക്ക് എതിരെയുള്ള അധിക്ഷേപത്തില്‍ ബിജെപി നേതാവിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. ബംഗാളിലെ ബിജെപി നേതാവ് സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തുകയാണെന്നും സ്വന്തം പാർട്ടിയിലുള്ള അദ്ദേഹത്തിന്‍റെ അരക്ഷിതാവസ്ഥയാണ് വെളിവാകുന്നതെന്നും തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് എക്സില്‍ കുറിച്ചു. 2021 ൽ ദുർഗ്ഗ ​ദേവിയെ കുറിച്ചും അദ്ദേഹം വിവാദ പരാമർശം നടത്തിയിരുന്നു. സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തുന്ന ദിലീപ് ഘോഷനോടും ബിജെപിയോടും ബംഗാളിലെ സ്ത്രീകൾ മറുപടി പറയുമെന്നാണ് തൃണമൂൽ കോൺഗ്രസ് ഇതിനോട് പ്രതികരിച്ചത്.

മമത ബാനർജിയുടെ പിതൃത്വം ചോദ്യം ചെയ്തു; ബിജെപി നേതാവ് ദിലീപ് ഘോഷിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്
രാഹുൽ പരാജയപ്പെട്ട ജനപ്രതിനിധി, രാഹുലിന് യാത്രയയ്പ്പ് നൽകാൻ വയനാട്ടുകാർ തീരുമാനിച്ചു: കെ സുരേന്ദ്രൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com