വയനാട്ടിൽ രാഹുലിനെതിരെ കെ സുരേന്ദ്രൻ സ്ഥാനാർത്ഥി; വരുൺ ഗാന്ധിക്ക് സീറ്റില്ല, കങ്കണയും മത്സരത്തിന്

ബിജെപിയുടെ അടുത്ത ഘട്ട പട്ടിക പുറത്തുവന്നതിലാണ് വയനാട്ടിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്.
വയനാട്ടിൽ രാഹുലിനെതിരെ കെ സുരേന്ദ്രൻ സ്ഥാനാർത്ഥി; വരുൺ ഗാന്ധിക്ക് സീറ്റില്ല, കങ്കണയും മത്സരത്തിന്

ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരരംഗത്തിറങ്ങും. ബിജെപി കേന്ദ്ര നേതൃത്വം പുറത്തിറക്കിയ അഞ്ചാം ഘട്ട പട്ടികയിൽ കേരത്തിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളാണ് ഇടംപിടിച്ചത്. എറണാകുളത്ത് കെ എസ് രാധാകൃഷ്ണൻ, കൊല്ലത്ത് ജി കൃഷ്ണകുമാർ, ആലത്തൂർ ടി എൻ സരസു എന്നിവരാണ് കേരളത്തിൽ നിന്നും പട്ടികയിൽ ഇടംപിടിച്ചത്.

കങ്കണ രണാവത്താണ് സ്ഥാനാര്‍ത്ഥി പട്ടികയിലെ അപ്രതീക്ഷിത സാന്നിധ്യം. ഹിമാചലിലെ മാണ്ടിയില്‍ നിന്നുമാണ് കങ്കണ മത്സരിക്കുക. പിലിഭത്തില്‍ നിന്നും മുന്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ പട്ടികയില്‍ ഇടംനേടി. വരുണ്‍ ഗാന്ധിക്ക് സീറ്റ് നിഷേധിച്ചാണ് പിലിഭത്തില്‍ നിന്നും ബിജെപി ജിതിന്‍ പ്രസാദയെ രംഗത്തിറക്കിയിരിക്കുന്നത്. മനേകാ ഗാന്ധി സുല്‍ത്താന്‍പൂരില്‍ നിന്നും മത്സരിക്കും. നവീന്‍ ജിന്‍ഡാല്‍ ഹരിയാനയിലെ കുരുക്ഷേത്രയിൽ മത്സരിക്കും. അടുത്തിടെ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന അഭിജീത്ത് ഗംഗോപാധ്യായ് താംലുക്കില്‍ നിന്നും മത്സരിക്കും. ടിഎംസിയില്‍ നിന്നും അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന അര്‍ജ്ജുന്‍ സിങ്ങ് ബരക്പൂരില്‍ നിന്നും തപസ് റോയി കൊല്‍ക്കത്ത നോര്‍ത്തില്‍ നിന്നും മത്സരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയും പിന്നീട് മടങ്ങിയെത്തുകയും ചെയ്ത മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ കര്‍ണാടകയിലെ ബെല്‍ഗാമില്‍ നിന്നും മത്സരിക്കും.

കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളിലെ 111 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളാണ് അഞ്ചാം പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ബിഹാറില്‍ ബിജെപി മത്സരിക്കുന്ന 17 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയും അഞ്ചാം പട്ടികയില്‍ പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ് ആറ്, ഗോവ ഒന്ന്, ഗുജറാത്ത് ആറ്, ഹരിയാന നാല്, ഹിമാചല്‍ പ്രദേശ് രണ്ട്, ജാര്‍ഖണ്ഡ് 3, കര്‍ണ്ണാടക നാല്, കേരളം നാല്, മഹാരാഷ്ട്ര മൂന്ന്. മിസോറാം ഒന്ന്, ഒഡീഷ 18, രാജസ്ഥാന്‍ ഏഴ്, സിക്കിം ഒന്ന്, തെലങ്കാന രണ്ട്, ഉത്തര്‍പ്രദേശ് 13, വെസ്റ്റ് ബംഗാള്‍ 19 എന്നിങ്ങനെയാണ് അഞ്ചാം പട്ടികയില്‍ ഉള്‍പ്പെട്ട മണ്ഡലങ്ങള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com