കേരളത്തിലെ രണ്ട് സ്കൂളുകള്‍ അടക്കം ഇരുപത് സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

രാജ്യത്തെ മൂന്ന് സ്കൂളുകൾക്കെതിരെ തരംതാഴ്ത്തൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്.
കേരളത്തിലെ രണ്ട് സ്കൂളുകള്‍ അടക്കം ഇരുപത് സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി

ന്യൂഡൽഹി : കേരളത്തിലെ രണ്ടു സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ 20 സ്കൂളുകളുടെ അഫിലിയേഷൻ സിബിഎസ്ഇ റദ്ദാക്കി. മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവയുടെ അംഗീകാരമാണ് നഷ്ടപ്പെട്ടത്.സിബിഎസ്ഇ മാനദണ്ഡങ്ങൾ അനുസരിച്ചാണോ ബോർഡിനു കീഴിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നറിയാൻ അപ്രതീക്ഷിത പരിശോധനകൾ നടത്തിയിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പല സ്ഥാപനങ്ങളും യോഗ്യതയില്ലാത്ത വിദ്യാർഥികളെ ക്ലാസുകളിൽ ഇരുത്തുന്നുവെന്നും കണ്ടെത്തിയതായി സിബിഎസ്ഇ സെക്രട്ടറി ഹിമാൻഷു ഗുപ്ത പറഞ്ഞു.രേഖകൾ ക്യത്യമായി പല സ്ഥാപനങ്ങളും സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു.തുടർന്നു വിശദമായ അന്വേഷണം നടത്തിയാണു സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കിയത്.

നടപടി നേരിട്ടവയിൽ ഡൽഹിയിലെ 5 സ്കൂളുകളും യുപിയിലെ 3 സ്കൂളുകളും ഉൾപ്പെടുന്നു. രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 2 വീതം സ്കൂളുകളുമുണ്ട്. രാജ്യത്തെ 3 സ്കൂളുകൾക്കെതിരെ തരംതാഴ്ത്തൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com