രണ്ട് കുട്ടികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു, പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

വീട്ടിൽ ടെറസിൽ കളിച്ചു കൊണ്ടിരുന്ന രണ്ടു കുട്ടികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു
രണ്ട് കുട്ടികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു, പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ഉത്തർപ്രദേശ്: ബദൗണിലെ ബാബ കോളനിയിൽ കഴിഞ്ഞ ദിവസം രണ്ടു കുട്ടികളെ വെട്ടിക്കൊന്നതിൽ പ്രതിഷേധം ശക്തം. ഒരു മുസ്ലിം പൗരന്റെ കട നാട്ടുകാർ ചേർന്ന് കത്തിച്ചു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരമാണ് വീട്ടിൽ ടെറസിൽ കളിച്ചു കൊണ്ടിരുന്ന രണ്ടു കുട്ടികളെ ഒരാൾ വീട്ടിൽ കയറി വെട്ടിക്കൊന്നത്. 11 വയസും ആറും വയസ്സുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. പ്രതിയെ കസ്റ്റഡിയിൽ എടുത്തെങ്കിലും പ്രതി രക്ഷപെടാൻ ശ്രമിക്കവേ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾക്കു വെടിയേൽക്കുകയായിരുന്നു. പ്രതി സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു എന്ന് ബറേലി ഇൻസ്‌പെക്ടർ രാകേഷ് കുമാറിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

രണ്ട് കുട്ടികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു, പ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
'മുസ്ലീങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തു'; ദാവൂദ് ഇബ്രാഹിമിനെ പുകഴ്ത്തി, ജാവേദ് മിയാൻദാദ്

പ്രതിക്ക് 25നും 30നും ഇടയിൽ പ്രായമുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണത്തിന് ശേഷം വിശദാംശങ്ങൾ വെളിപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ദാരുണമായ ഇരട്ടക്കൊലപാതകത്തിൽ നാട്ടുകാർ പ്രതിഷേധിച്ചതോടെ ബാബ കോളനിയിൽ കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com