നികുതിയടയ്ക്കാത്ത വരുമാനം 520 കോടിയിലധികമെന്ന് ആദായനികുതി വകുപ്പ്; എതിർത്ത് കോൺഗ്രസ്

നിയമം പാലിച്ചു കൊണ്ടുള്ള പുനർനിർണയം ആണ് നടക്കുന്നതെന്ന് ആദായനികുതി വകുപ്പ് വാദിച്ചു
നികുതിയടയ്ക്കാത്ത വരുമാനം 520 കോടിയിലധികമെന്ന് ആദായനികുതി വകുപ്പ്; എതിർത്ത് കോൺഗ്രസ്

ന്യൂ ഡൽഹി: കോൺഗ്രസ് പാർട്ടി നികുതി അടയ്ക്കാതെയുള്ള വരുമാനം 520 കോടി രൂപയിലധികം ഉണ്ടെന്ന് ആദായനികുതി വകുപ്പ്. ഡൽഹി ഹൈക്കോടതിയില്‍ ആദായനികുതി വകുപ്പിനു വേണ്ടി ഹാജരായ അഭിഭാഷകൻ സൊഹെബ് ഹൊസൈനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ നികുതി പുനർനിർണയം നടക്കുന്നത് ആദായനികുതി നിയമത്തിന്റെ വ്യവസ്ഥകൾക്ക് എതിരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

2014-15, 2015-16, 2016-17 സാമ്പത്തിക വർഷങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ നികുതി പുനർനിർണയിക്കാൻ ആദായനികുതി വകുപ്പ് നടപടി ആരംഭിച്ചിരുന്നു. ഇതിനെതിരെ കോൺഗ്രസ് നൽകിയ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ബെഞ്ചിന് മുമ്പാകെ ആണ് പാർട്ടിയുടെ നികുതി അടയ്ക്കാത്ത വരുമാനം 520 കോടിയിൽ അധികം ആണെന്ന് ആദായനികുതി വകുപ്പ് ആരോപിച്ചത്.

നിയമം പാലിച്ചു കൊണ്ടുള്ള പുനർനിർണയം ആണ് നടക്കുന്നതെന്ന് ആദായനികുതി വകുപ്പ് വാദിച്ചു. ഏഴ് സാമ്പത്തിക വർഷങ്ങളിലെ കോൺഗ്രസ് പാർട്ടിയുടെ നികുതി വരുമാനമാണ് ആദായനികുതി വകുപ്പ് പുനർനിർണയിക്കുന്നത്. ഇതിൽ മൂന്ന് വർഷത്തെ നികുതി വരുമാനം പുനർനിർണയിക്കുന്നതിനെതിരായ ഹർജിയാണ് ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ഹർജി വിധി പറയാനായി മാറ്റി.

നികുതിയടയ്ക്കാത്ത വരുമാനം 520 കോടിയിലധികമെന്ന് ആദായനികുതി വകുപ്പ്; എതിർത്ത് കോൺഗ്രസ്
എസ് രാജേന്ദ്രൻ വന്നത് ബിജെപിയിൽ ചേരാനല്ല, ഒരു പ്രശ്നം ചർച്ച ചെയ്യാൻ; പ്രകാശ് ജാവദേക്കര്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com