ദില്ലി ചലോ മാർച്ച് ; 'റെയിൽ റൊക്കോ',കര്‍ഷകര്‍ ഇന്ന് ട്രെയിനുകൾ തടയും

സംസ്ഥാനത്ത് ഓടുന്ന ട്രെയിനുകളുടെയും ഇന്റർസിറ്റി എക്സ്പ്രസുകളുടെയും സമയക്രമം ഇതോടെ താറുമാറാകും
ദില്ലി ചലോ മാർച്ച് ; 'റെയിൽ റൊക്കോ',കര്‍ഷകര്‍ ഇന്ന് ട്രെയിനുകൾ തടയും

ന്യൂ ഡൽ​ഹി: ദില്ലി ചലോ മാർച്ചിൻ്റെ ഭാഗമായി ട്രെയിന്‍ തടയല്‍ സമരവുമായി കർഷകർ. പഞ്ചാബിലും ഹരിയാനയിലും അറുപതിടങ്ങളില്‍ ഇന്ന് ട്രെയിൻ തടയും. ഇന്ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാല് വരെയാണ് പ്രതിഷേധം. കേന്ദ്ര സർക്കാർ ആവശ്യങ്ങൾ അം​ഗീകരിക്കാത്തതാണ് കർഷകരുടെ പ്രതിഷേധത്തിന് കാരണം.

രണ്ടാം കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവുമാണ് ട്രെയിനുകള്‍ തടയുക. പ്രതിഷേധം നേരിടുന്നതിന്‍റെ ഭാഗമായി അംബാലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ദില്ലിയിൽ എത്തി പ്രതിഷേധം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും കർഷകർ അറിയിച്ചു.

പൊലീസുകാരെയും സുരക്ഷാ ഉദ്യോ​ഗസ്ഥരെയും വിന്യസിച്ചിട്ടുമുണ്ട്. വിളകൾക്ക് പരമാവധി താങ്ങ് വില നൽകണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം. വിളകൾക്കെല്ലാം ന്യായമായ വില ലഭിക്കണമെന്ന തങ്ങളുടെ ആവശ്യത്തിൽ നിന്ന് കേന്ദ്ര സർക്കാരിന് കയ്യൊഴിയാനാകില്ലെന്ന് കർഷക നേതാവ് ജ​ഗ്ജിത് സിങ് ദല്ലെവാൾ പറഞ്ഞു. കേന്ദ്ര സർക്കാർ 1.38 ലക്ഷം രൂപയ്ക്ക് പാം ഓയിൽ ഇറക്കുമതി ചെയ്യുന്നു. എന്നാൽ വിളകൾക്ക് താങ്ങ് വില നൽകാൻ തയ്യാറാകുന്നില്ല എന്നാണ് പറയുന്നത്.

കിസാൻ മസ്ദൂർ നേതാവ് സർവാൻ സിങ് പാന്ഥെർ പ്രതിഷേധത്തെക്കുറിച്ച് വിശദീകരിച്ചു. 100 കണക്കിന് കർഷകർ പഞ്ചാബിലെ വിവിധയിടങ്ങളിൽ റെയിൽവേ ട്രാക്കിലിരുന്ന് പ്രതിഷേധിക്കും. സംസ്ഥാനത്ത് ഓടുന്ന ട്രെയിനുകളുടെയും ഇന്റർസിറ്റി എക്സ്പ്രസുകളുടെയും സമയക്രമം ഇതോടെ താറുമാറാകും.

ദില്ലി ചലോ മാർച്ച് ; 'റെയിൽ റൊക്കോ',കര്‍ഷകര്‍ ഇന്ന് ട്രെയിനുകൾ തടയും
വൈനിന് ആളില്ല, വേണ്ടാതെ കിടക്കുന്നത് കോടിക്കണക്കിന് ലിറ്റർ; കൃഷി നശിപ്പിക്കുന്നു

Related Stories

No stories found.
logo
Reporter Live
www.reporterlive.com