മറ്റെവിടെയും കാണാത്ത ലൈംഗികാതിക്രമം ഇന്ത്യയിലെന്ന് അമേരിക്കന്‍ എഴുത്തുകാരന്‍, രേഖാശര്‍മ്മയുടെ മറുപടി

പോസ്റ്റില്‍ പരാമര്‍ശിച്ച ഏതെങ്കിലും കേസുകള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് ഡേവിഡിനോട് രേഖ ശര്‍മ്മ ചോദിച്ചു
മറ്റെവിടെയും കാണാത്ത ലൈംഗികാതിക്രമം ഇന്ത്യയിലെന്ന് അമേരിക്കന്‍ എഴുത്തുകാരന്‍, രേഖാശര്‍മ്മയുടെ മറുപടി

ന്യൂഡല്‍ഹി: ദുംകയില്‍ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഇന്ത്യയെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് അമേരിക്കന്‍ എഴുത്തുകാരനെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. എഴുത്തുകാരനായ ഡേവിഡ് ജോസഫ് വോലോഡ്സ്‌കോ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ച പരാമര്‍ശങ്ങളെയാണ് രേഖ ശര്‍മ്മ വിമര്‍ശിച്ചത്.

മറ്റെവിടെയും കാണാത്ത തരത്തിലുള്ള ലൈംഗിക അതിക്രമമാണ് ഇന്ത്യയില്‍ നടക്കുന്നതെന്ന് വര്‍ഷങ്ങളോളം ആ രാജ്യത്ത് താമസിച്ചപ്പോള്‍ തനിക്ക് മനസ്സിലായെന്നാണ് ഡേവിഡ് ജോസഫ് എക്‌സില്‍ കുറിച്ചത്. ഇന്ത്യയില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ മോശം അനുഭവം നേരിട്ട ചില സംഭവങ്ങള്‍ക്ക് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. അത്തരം സംഭവങ്ങള്‍ വിവരിച്ചുകൊണ്ടായിരുന്നു ഡേവിഡ് ജോസഫിന്റെ കുറിപ്പ്. എന്നാല്‍ പോസ്റ്റില്‍ പരാമര്‍ശിച്ച ഏതെങ്കിലും കേസുകള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് ഡേവിഡിനോട് രേഖ ശര്‍മ്മ ചോദിച്ചു. ഇല്ലെങ്കില്‍ നിങ്ങള്‍ തികച്ചും നിരുത്തരവാദപരമായ വ്യക്തിയാണെന്നും സോഷ്യല്‍ മീഡിയയില്‍ മാത്രം എഴുതുകയും രാജ്യത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നത് നല്ല തീരുമാനമല്ലെന്നും രേഖ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. ഡേവിഡ് ജോസഫിന്റെ കുറിപ്പ് വൈറലായതിന് പിന്നാലെയായിരുന്നു ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ വിമര്‍ശനം.

ഡേവിഡ് ജോസഫ് തന്റെ പോസ്റ്റിലൂടെ വിവരിച്ച സംഭവങ്ങള്‍ ഇങ്ങനെയായിരുന്നു. 'ഒരിക്കല്‍ അപരിചിതയായ ഒരു ബ്രിട്ടീഷുകാരി, ഒരു ട്രെയിന്‍ യാത്രയ്ക്കിടെ എന്റെ കട്ടിലില്‍ ഉറങ്ങാനും എന്റെ കാമുകിയായി അഭിനയിക്കാനും ആവശ്യപ്പെട്ടു. ട്രെയിനില്‍ വെച്ച് ഒരാള്‍ അവളുടെ കാല്‍ നക്കിയതിനാല്‍ സുരക്ഷിതത്വമില്ലെന്ന് പറഞ്ഞാണ് അവള്‍ എന്റെ അടുത്തേക്ക് വന്നത്. പിന്നീട് ഒരിക്കല്‍ മറ്റൊരു അനുഭവം ഉണ്ടായി. ഞാന്‍ ഒരു സ്ത്രീ സുഹൃത്തിനെ ഒരു ഇന്ത്യന്‍ യുവാവിന് പരിചയപ്പെടുത്തി, അവള്‍ക്ക് ഷേക്ക് ഹാന്‍ഡ് കൊടുക്കുന്നതിനുപകരം അയാള്‍ അവളുടെ മുലയില്‍ പിടിക്കുകയായിരുന്നു. അവള്‍ ദേഷ്യപ്പെട്ടപ്പോള്‍ അയാള്‍ അങ്ങേയറ്റം ശത്രുത പുലര്‍ത്തി. ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നുണ്ട്. ഇന്ത്യ എന്നും എപ്പോഴും ലോകത്തിലെ എന്റെ പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നായിരിക്കും. എന്നാല്‍ ഇന്ത്യയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്നാണ് എന്റെ സ്ത്രീ സുഹൃത്തുക്കളെ ഞാന്‍ ഉപദേശിച്ചിട്ടുള്ളത്. ഇത് ഇന്ത്യന്‍ സമൂഹത്തിലെ ഒരു യഥാര്‍ത്ഥ പ്രശ്നമാണ്, ഡേവിഡ് ജോസഫ് കുറിച്ചു. ഈ പോസ്റ്റിനെതിരെയാണ് രേഖ ശര്‍മ്മ രംഗത്തുവന്നത്.

മറ്റെവിടെയും കാണാത്ത ലൈംഗികാതിക്രമം ഇന്ത്യയിലെന്ന് അമേരിക്കന്‍ എഴുത്തുകാരന്‍, രേഖാശര്‍മ്മയുടെ മറുപടി
പേട്ടയിലെ തട്ടിക്കൊണ്ടുപോകല്‍, ലക്ഷ്യം ലൈംഗിക കുറ്റകൃത്യം; കുട്ടി കരഞ്ഞപ്പോൾ വായ മൂടി, ഉപേക്ഷിച്ചു

പശ്ചിമ ബംഗാളില്‍ നിന്ന് നേപ്പാളിലേക്ക് ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത സ്പാനിഷ് യുവതിയെ ജാര്‍ഖണ്ഡിലെ ദുംകയില്‍ ഏഴ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഡേവിഡ് ജോസഫിന്റെ പോസ്റ്റ്. 30കാരിയായ യുവതി സ്പാനിഷ് പൗരയും 64കാരനായ ഭര്‍ത്താവ് ബ്രസീലിയന്‍ പൗരനുമാണ്. ഇരുവരും മോട്ടോര്‍ സൈക്കിളില്‍ ദക്ഷിണേഷ്യയില്‍ പര്യടനം നടത്തുകയും പാകിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്യുകയും ചെയ്തിരുന്നു. ദുംകയിലെത്തിയ ദമ്പതികള്‍ ബസ്തിയിലെ വനത്തില്‍ ഒരു കൂടാരം കെട്ടി താമസിച്ചുവരുമ്പോഴാണ് ആക്രമണം നേരിട്ടത്. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ആക്രമികള്‍ ഭര്‍ത്താവിനെ മര്‍ദ്ദിക്കുകയും ചെയ്തു. കൂട്ടബലാത്സംഗത്തെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ അപലപിച്ചു. വിഷയത്തില്‍ അന്വേഷണം വേഗത്തിലാക്കാന്‍ ഡിജിപിക്ക് കത്തെഴുതുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com