വീൽചെയർ കിട്ടാതെ 80കാരൻ കുഴഞ്ഞുവീണ് മരിച്ചു; എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ

മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫെബ്രുവരി 16നാണ് സംഭവം നടന്നത്.
വീൽചെയർ കിട്ടാതെ 80കാരൻ കുഴഞ്ഞുവീണ് മരിച്ചു; എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ

മുബൈ: വിമാനത്താവളത്തിൽ വീൽചെയർ നൽകാതെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചതിനെ തുടർന്ന് എയർ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 30 ലക്ഷം രൂപ പിഴ ചുമത്തി. മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫെബ്രുവരി 16നാണ് സംഭവം നടന്നത്. തുടർന്ന് ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈനിനോട് ആവശ്യപ്പെട്ടിരുന്നു.

ന്യൂയോർക്കിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിലാണ് വൃദ്ധദമ്പതികൾ മുംബൈ വിമാനത്താവളത്തിലെത്തിയത്. ഇരുവരും വീൽ ചെയർ നേരത്തെ ബുക്ക് ചെയ്തിരുന്നെങ്കിലും ഭാര്യക്ക് മാത്രമാണ് വീൽചെയർ നൽകിയത്. മറ്റൊന്ന് ലഭ്യമാകുന്നതുവരെ കാത്തിരിക്കാൻ ജീവനക്കാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടതായും എയർലൈൻ അറിയിച്ചു. എന്നാൽ അദ്ദേഹം ഭാര്യയെ വീൽചെയറിലിരുത്തി വിമാനത്തിൽ നിന്ന് ടെർമിനലിലേക്ക് നടക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എയർലൈൻ പ്രതികരിച്ചു. വിമാനത്തിൽ നിന്ന് എമിഗ്രേഷൻ കൗണ്ടറിലേക്ക് നടക്കവെയാണ് യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

80 കാരനായ ഇന്ത്യൻ-അമേരിക്കൻ വംശജനാണ് മരണിച്ചത്. 32 പേരാണ് വിമാനത്തിൽ വീൽ ചെയർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 15 വീൽ ചെയറാണ് ലഭ്യമായിരുന്നതെന്നാണ് എയർ ഇന്ത്യ സംഭവത്ത കുറിച്ച് പ്രതികരിച്ചത്. യാത്രക്കാരന് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ വൈദ്യ സഹായം ഉറപ്പാക്കിയിരുന്നുവെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു. എന്നാല്‍, ഭിന്നശേഷിക്കാരോ നടക്കാന്‍ പ്രയാസമുള്ളവരോ ആയ യാത്രക്കാര്‍ക്കാർക്ക് നൽകേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച നിയമങ്ങള്‍ എയര്‍ ഇന്ത്യ കൃത്യമായി പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തി ഡിജിസിഎ പിഴ ചുമത്തുകയായിരുന്നു. ഇതോടൊപ്പം, സഹായം വേണ്ട യാത്രകാര്‍ക്ക് ആവശ്യമായത്രയും വീല്‍ചെയറുകള്‍ ഉറപ്പുവരുത്തണമെന്ന് എല്ലാ വിമാനക്കമ്പനികള്‍ക്കും ഡിജിസിഎ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വീൽചെയർ കിട്ടാതെ 80കാരൻ കുഴഞ്ഞുവീണ് മരിച്ചു; എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ
'ക്ഷമിക്കൂ അച്ഛാ, സഹിക്കാൻ വയ്യ'; പരീക്ഷയിൽ നിന്ന് വിലക്കിയതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി

Related Stories

No stories found.
logo
Reporter Live
www.reporterlive.com