ആന്ധ്രാപ്രദേശിലെ കോണ്ടം പാക്കറ്റുകളിൽ വൈഎസ്ആർസിപിയും ടിഡിപിയും; പരസ്പരം പഴിചാരി പാർട്ടികൾ

ആന്ധ്രാപ്രദേശിലെ കോണ്ടം പാക്കറ്റുകളിൽ വൈഎസ്ആർസിപിയും ടിഡിപിയും; പരസ്പരം പഴിചാരി പാർട്ടികൾ

പാർട്ടിയുടെ പേരും ചിഹ്നവും കോണ്ടം പാക്കറ്റുകളിൽ കാണാം

അമരാവതി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കേ പ്രചാരണത്തിന് പുതിയ തലങ്ങൾ തേടി പാർട്ടികൾ. ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപിയുടെയും ടിഡിപിയുടെയും പേരുകളുള്ള കോണ്ടം പാക്കറ്റുകൾ വിതരണം ചെയ്തതായാണ് റിപ്പോർട്ട്. പാർട്ടിയുടെ പേരും ചിഹ്നവും കോണ്ടം പാക്കറ്റുകളിൽ കാണാം. ഇതിൻ്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലിപ്പോൾ വൈറലാണ്.

ഭരണപക്ഷവും പ്രതിപക്ഷവും ഗർഭനിരോധന ഉറകളിലൂടെ തിരഞ്ഞെടുപ്പ് തന്ത്രമിറക്കുമ്പോൾ എന്തിനാണിതെന്ന ചോദ്യവും ഉയരുന്നുണ്ട്. കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ പണം ചെലവാക്കേണ്ടിവരും, അതുകൊണ്ടാണ് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുന്നതെന്ന് മറ്റൊരാള്‍ മറുപടി പറയുന്നതും വീഡിയോയിലുണ്ട്. എന്നാൽ പരസ്പരം പാർട്ടികൾ പഴിചാരുന്നുവെന്നതാണ് ഏറ്റവും വലിയ തമാശ.

ടിഡിപി എത്രത്തോളം തരംതാഴ്ന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ ഇത്തരം നടപടിയെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിക്കുന്നു. എന്തുതരം ഭ്രാന്താണിതെന്നാണ് ടിഡിപി എക്‌സില്‍ ചോദിക്കുന്നത്. ഇനിയെങ്കിലും ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂവെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com