'ഡയറി മിൽക്കി'ൽ പുഴു; ക്ഷമാപണം നടത്തി കാഡ്ബറി

ഡയറി മിൽക്ക് വാങ്ങിയതിനെ പറ്റി കൂടുതൽ വിവരങ്ങളും യുവാവിനോട് ആവശ്യപ്പെട്ടു. തുടർന്ന് യുവാവിന് സംഭവിച്ച ദുരനുഭവത്തില്‍ ഖേ​ദം പ്രകടിപ്പിച്ച് ക്ഷമാപണം നടത്തുകയായിരുന്നു.
'ഡയറി മിൽക്കി'ൽ പുഴു; ക്ഷമാപണം നടത്തി കാഡ്ബറി

ഹൈദരാബാദ് : ഡയറി മിൽക്കിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി കാഡ്ബറി. ഹൈദരാബാദ് സ്വദേശിയായ യുവാവ് വാങ്ങിയ ഡയറി മിൽക്കിലാണ് പുഴുവിനെ കണ്ടെത്തിയത്. ഹൈദരാബാദിലെ അമീർപേട്ട് മെട്രോ സ്റ്റേഷനിലെ രത്‌നദീപ് റീട്ടെയിൽ സ്റ്റോറിൽ നിന്ന് വാങ്ങിയ കാഡ്‌ബറി ഡയറി മിൽക്ക് ചോക്ലേറ്റിൻ്റെ ബാറിൽ ഇഴയുന്ന ജീവനുള്ള പുഴുവിൻ്റെ വീഡിയോയും യുവാവ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു.

"ഇന്ന് രത്‌നദീപ് മെട്രോ അമീർപേട്ടിൽ നിന്ന് വാങ്ങിയ കാഡ്ബറി ചോക്ലേറ്റിൽ ഇഴയുന്ന ഒരു പുഴുവിനെ കണ്ടെത്തി. കാലഹരണപ്പെടാൻ പോകുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധനയുണ്ടോ? പൊതുജനാരോഗ്യ അപകടങ്ങൾക്ക് ആരാണ് ഉത്തരവാദി?" എന്ന അടികുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവെച്ചത്.

'ഡയറി മിൽക്കി'ൽ പുഴു; ക്ഷമാപണം നടത്തി കാഡ്ബറി
'സ്ലൈസ് ഓഫ് ലവ്'; ലോക പിസ്സാ ദിനത്തില്‍ പിസ്സാ പ്രേമികളുടെ കണക്ക് പുറത്തുവിട്ട് സ്വിഗ്ഗി

പോസ്റ്റ് ഉടൻ വൈറലാകുകയും കാഡ്ബറി അധികാരികൾക്കെതിരെ കർശന നടപടിയെടുക്കാൻ പലരും കമൻ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് കാഡ്ബറി പോസ്റ്റിനോട് പ്രതികരിച്ചത്. ഡയറി മിൽക്ക് വാങ്ങിയതിനെ പറ്റി കൂടുതൽ വിവരങ്ങളും യുവാവിനോട് ആവശ്യപ്പെട്ടു. തുടർന്ന് യുവാവിന് സംഭവിച്ച ദുരനുഭവത്തിന് ഖേ​ദം പ്രകടിപ്പിച്ച് ക്ഷമാപണം നടത്തുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com