'പരിഷ്‌കാരങ്ങളും മാറ്റങ്ങളും ഒരുമിച്ച് സംഭവിക്കുന്നത് അപൂർവ്വം';സഭയില്‍ നേട്ടങ്ങളെണ്ണിപ്പറഞ്ഞ് മോദി

ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കി
'പരിഷ്‌കാരങ്ങളും മാറ്റങ്ങളും ഒരുമിച്ച് സംഭവിക്കുന്നത് അപൂർവ്വം';സഭയില്‍ നേട്ടങ്ങളെണ്ണിപ്പറഞ്ഞ് മോദി

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്ത് പരിഷ്‌കാരങ്ങളും മാറ്റങ്ങളുമുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ പറഞ്ഞു. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയത്, മുത്തലാഖ് നിരോധനം എന്നീ നടപടികള്‍ പരാമര്‍ശിച്ചായിരുന്നു മോദിയുടെ പ്രസംഗം. 17ാം ലോക്‌സഭയുടെ പ്രവര്‍ത്തന ക്ഷമത 97 ശതമാനമാണെന്നും 30 ബില്ലുകള്‍ പാസാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

'ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം രാജ്യത്തിന് പരിഷ്‌കാരങ്ങളുടേതും മാറ്റങ്ങളുടേതുമായിരുന്നു. രണ്ടും ഒരുമിച്ച് സംഭവിക്കുന്നത് അത്യപൂര്‍വ്വമാണ്. മാറ്റം നമുക്ക് കണ്ണുകൊണ്ട് കാണാന്‍ കഴിയും. 17ാം ലോക്‌സഭയിലൂടെയാണ് ഇത് അനുഭവിച്ചതെങ്കില്‍ തുടര്‍ന്ന് 18ാം ലോക്‌സഭയിലും ജനങ്ങളുടെ അനുഗ്രഹം ഉണ്ടാവുമെന്നുറപ്പാണ്.' പ്രധാനമന്ത്രി പറഞ്ഞു.

'പരിഷ്‌കാരങ്ങളും മാറ്റങ്ങളും ഒരുമിച്ച് സംഭവിക്കുന്നത് അപൂർവ്വം';സഭയില്‍ നേട്ടങ്ങളെണ്ണിപ്പറഞ്ഞ് മോദി
ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പാക്കും; ആരുടെയും പൗരത്വം തട്ടിപ്പറിക്കില്ല: അമിത് ഷാ

ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കി. ഭീകരക്കെതിരെ കടുത്ത നിയമം നടപ്പില്‍ വരുത്തിയെന്നും മോദി പറഞ്ഞു. ജനാധിപത്യം കൂടുതല്‍ ശക്തിപ്രാപിക്കുകയാണ്. മിനിമം ഗവണ്‍മെന്റ്, മാക്‌സിമം ഗവേണന്‍സ് എന്നതാണ് നയം. 17,000 ട്രാന്‍സ്‌ജെന്റേഴ്സിന് തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചു. പത്മ പുരസ്‌കാരങ്ങള്‍ ട്രാന്‍സ്‌ജെന്റേഴ്‌സിന് നല്‍കിയെന്നും മോദി അവകാശപ്പെട്ടു.

ലോക്‌സഭാ സ്പീക്കര്‍ ഓംബിര്‍ളയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 'നിങ്ങള്‍ എപ്പോഴും പുഞ്ചിരിക്കുകയായിരുന്നു. നിങ്ങളുടെ പുഞ്ചിരി ഒരിക്കലും മായില്ല. പല സന്ദര്‍ഭങ്ങളിലും നിങ്ങള്‍ ഈ സഭയെ സന്തുലിതവും നിഷ്പക്ഷവുമായ രീതിയില്‍ നയിച്ചു. ഞാന്‍ നിങ്ങളെ അഭിനന്ദിക്കുന്നു. നിങ്ങള്‍ സാഹചര്യം ക്ഷമയോടെ നിയന്ത്രിച്ചു.' പ്രധാനമന്ത്രി പറഞ്ഞു.

ജി 20 ക്ക് ആതിഥേയത്വം വഹിച്ചതിലൂടെ ഇന്ത്യ ലോകത്തിന് മുന്നില്‍ കരുത്ത് തെളിയിച്ചു. 75 വര്‍ഷം ബ്രിട്ടീഷ് പീനല്‍കോഡ് പ്രകാരമാണ് ജീവിച്ചത്. എന്നാല്‍ അടുത്ത തലമുറ ന്യായസന്‍ഹിതയുടെ കീഴിലായിരിക്കും ജീവിക്കുകയെന്നതില്‍ അഭിമാനിക്കാം. ഇതാണ് യഥാര്‍ത്ഥ ജനാധിപത്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പുകള്‍ അധികം അകലെയല്ല, ചിലര്‍ പരിഭ്രാന്തരായേക്കാം. എന്നാല്‍ ഇത് ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണെന്നും മോദി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com