ഫെഡറലിസത്തിനു വേണ്ടി കൈകോർത്ത്; കേന്ദ്രത്തിനെതിരെ കേരളത്തിനൊപ്പം ഡല്ഹി, പഞ്ചാബ് മുഖ്യമന്ത്രിമാര്

ജമ്മു കശ്മീര് മുന് മുഖ്യമന്ത്രിയും നാഷ്ണല് കോണ്ഫറന്സ് നേതാവുമായ ഫറൂഖ് അബ്ദുള്ള, തമിഴ്നാട് ഐടി മന്ത്രി പളനിവേല് ത്യാഗരാജന്, ഡിഎംകെ രാജ്യസഭാകക്ഷി നേതാവ് തിരുച്ചി ശിവ എന്നിവരും സമരവേദിയില് എത്തിചേർന്നിട്ടുണ്ട്.

dot image

ഡല്ഹി: കേന്ദ്രസർക്കാരിനെതിയുള്ള കേരളത്തിന്റെ സമരത്തില് പങ്കു ചേര്ന്ന് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും. ഡല്ഹി ജന്തര് മന്തറിലെ സമരസമ്മേളനത്തില് പങ്കെടുക്കാന് ഇരുവരും എത്തിചേർന്നു. ബിജെപി ഇതര സംസ്ഥാനസർക്കരുകളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെയാണ് കേരളം ഡല്ഹിയില് സമരം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ ഫെഡറല് സംവിധാനം സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി. അവകാശ ലംഘനത്തിന് എതിരാണ് ഈ സമരം. വിവിധ മേഖലകളില് കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരം കവരാന് ശ്രമിക്കുകയാണ്. ഇന്ത്യയുടെ ഫെഡറല് ഘടകങ്ങള് തകര്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നും പിണറായി വിജയന് പറഞ്ഞു.

ജമ്മു കശ്മീര് മുന് മുഖ്യമന്ത്രിയും നാഷ്ണല് കോണ്ഫറന്സ് നേതാവുമായ ഫറൂഖ് അബ്ദുള്ള, തമിഴ്നാട് ഐടി മന്ത്രി പളനിവേല് ത്യാഗരാജന്, ഡിഎംകെ രാജ്യസഭാകക്ഷി നേതാവ് തിരുച്ചി ശിവ എന്നിവരും സമരവേദിയില് എത്തിചേർന്നിട്ടുണ്ട്. സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല് സെക്രട്ടറി ഡി രാജ, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എന്നിവരും സമരവേദിയില് സന്നിഹിതരായിരുന്നു.

വി എസ് സർക്കാരിന്റെ കാലത്താണ് അവസാനമായി ഡല്ഹിയില് കേരളം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചർച്ചയാക്കാനാണ് കേരളത്തിൻ്റെ നീക്കം. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്നാണ് കേരളത്തിന്റെ ആരോപണം.

dot image
To advertise here,contact us
dot image