പത്മ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു; ഒ രാജഗോപാലിനും ഉഷാ ഉതുപ്പിനും പത്മഭൂഷണ്

പുരസ്കാരം നീണ്ട കാലത്തെ കലാജീവിതത്തിന് കിട്ടിയ അംഗീകാരമാണെന്ന് കഥകളി ആചാര്യന് സദനം ബാലകൃഷ്ണന് പ്രതികരിച്ചു

dot image

ന്യൂഡല്ഹി: 2024ലെ പത്മ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. അഞ്ച് പേര്ക്കാണ് പത്മ വിഭൂഷണ് ലഭിച്ചത്. വൈജയന്തിമാല, ചിരഞ്ജീവി, വെങ്കയ്യ നായിഡു, ബിന്ദേശ്വര് പഥക്, പത്മ സുബ്രഹ്മണ്യം എന്നിവര്ക്കാണ് പത്മ വിഭൂഷണ് ലഭിച്ചത്.

ജ.ഫാത്തിമ ബീവി, ഹോര്മുസ്ജി എന് കാമ, മിഥുന് ചക്രബര്ത്തി, സീതാറാം ജിന്ദാള്, യങ് ലിയു, അശ്വിന് ബാലചന്ദ് മെഹ്ത, സത്യഭ്രത മുഖര്ജി, രാം നായ്ക്, തേജസ് മദുസൂദന് പട്ടേല്, ഒ രാജഗോപാല്, ദത്താത്രെ അംബദാസ് മയാലു, തോഗ്ദന് റിംപോച്ചെ, പ്യാരേലാല് ശര്മ, ചന്ദ്രശേഖര് പ്രസാദ് താക്കൂര്, ഉഷ ഉതുപ്പ്, വിജയ്കാന്ത്, കുന്ദന് വ്യാസ് എന്നിവര്ക്കാണ് പ്തമഭൂഷണ്.

ഇന്ത്യയിലെ ആദ്യ വനിത ആന പാപ്പാനായ അസം സ്വദേശിനി പാര്ബതി ബര്വ, ആദിവാസി സാമൂഹ്യ പ്രവര്ത്തകനായ ഛത്തീസ്ദഡില്നിന്നുള്ള ജഗേശ്വര് യാദവ്, ഗോത്ര വിഭാഗത്തില്നിന്നുള്ള പരിസ്ഥിതി പ്രവര്ത്തക ഝാര്ഗഢില് നിന്നുള്ള ചാമി മുര്മു, ഭിന്നശേഷിക്കാരനായ സാമൂഹിക പ്രവര്ത്തകനായ ഹരിയാനയില്നിന്നുള്ള ഗുര്വിന്ദര് സിങ്, ഗോത്ര പരിസ്ഥിതി പ്രവര്ത്തകനായ പഞ്ചിമ ബംഗാളില് നിന്നുള്ള ധുഖു മാജി, മിസോറാമില്നിന്നുള്ള സാമൂഹിക പ്രവര്ത്തകന് സംഘതന്കിമ, പരമ്പരാഗത ആയുര്വേദ ചികിത്സകനായ ഛത്തീസ്ഗഢില്നിന്നുള്ള ഹേമചന്ദ് മാഞ്ചി, അരുണാചല് പ്രദേശില്നിന്നുള്ള ആയുര്വേദ ചികിത്സകനായ യാനുങ് ജാമോ ലേഗോ, കര്ണാടകയില്നിന്നുള്ള ഗോത്ര സാമൂഹിക പ്രവര്ത്തകന് സോമണ്ണ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 34 പേര്ക്കാണ് പത്മശ്രീ പുരസ്കാരം ലഭിച്ചത്. 75ാം റിപ്പബ്ലിദ് ദിനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം.

dot image
To advertise here,contact us
dot image