അമൃത്സറിൽ അകാലിദൾ നേതാവിനെ വെടിവെച്ചു കൊന്നു

ബൈക്കിൽ എത്തിയ സംഘമാണ് വെടിയുതിർത്തത്

dot image

ന്യൂഡൽഹി: പഞ്ചാബിലെ അമൃത്സറിൽ അകാലിദൾ നേതാവിനെ വെടിവെച്ചു കൊന്നു. കൗൺസിലറായ ഹർജീന്ദർ സിംഗ് ബഹ്മാൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് വെടിയുതിർത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുമ്പ് ഇയാൾക്കുനേരെ ഭീഷണി ഉണ്ടായിരുന്നതായും അവർ തന്നെയാണ് അക്രമത്തിന് പിന്നിലെന്നും കുടുംബം പറഞ്ഞു. അമൃത്സറിലെ ഛെഹാർത്തയിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹർജീന്ദർ സിംഗ്.

പുറത്തിറങ്ങിയ ഉടനെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച സംഘം വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലിരിക്കെയായിരുന്നു മരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പുലർച്ചെ ഒരു മണിയോടെ, മുഖം മറച്ച രണ്ട് പുരുഷന്മാർ ഇടുങ്ങിയ തെരുവിലൂടെ നടന്ന് ഒരു വീടിനടുത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് വെടിയുതിർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Content Highlights: Akali Dal Councillor Shot Dead

dot image
To advertise here,contact us
dot image