മഹുവയെ പുറത്താക്കുമോ? എത്തിക്സ് കമ്മിറ്റി റിപ്പോര്ട്ട് നാളെ ലോക്സഭയില് സമര്പ്പിക്കും

മഹുവയെ ലോക്സഭയില് നിന്ന് പുറത്താക്കാന് ശുപാര്ശ ചെയ്തു കൊണ്ടുള്ള റിപ്പോര്ട്ടാണ് സഭയില് വയ്ക്കുക.

dot image

ന്യൂഡല്ഹി: പാര്ലമെന്റില് ചോദ്യം ഉന്നയിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില് തൃണമൂല് എംപി മഹുവ മൊയ്ത്രക്കെതിരെയുള്ള റിപ്പോര്ട്ട് എത്തിക്സ് കമ്മിറ്റി വെള്ളിയാഴ്ച സഭയില് അവതരിപ്പിക്കും. മഹുവയെ ലോക്സഭയില് നിന്ന് പുറത്താക്കാന് ശുപാര്ശ ചെയ്തു കൊണ്ടുള്ള റിപ്പോര്ട്ടാണ് സഭയില് വയ്ക്കുക.

എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്ട്ടിന്മേല് ചര്ച്ച നടത്തിയതിനു ശേഷം മാത്രമേ തീരുമാനം എടുക്കാവൂ എന്ന് പ്രതിപക്ഷ അംഗങ്ങള് അവശ്യപ്പെട്ടിരുന്നു. വിനോദ് കുമാര് സോങ്കാറിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് റിപ്പോര്ട്ട് തയ്യാറാക്കിയിരിക്കുന്നത്. എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്ട്ടിന് അനുകൂലമായി സഭാംഗങ്ങള് വോട്ട് രേഖപ്പെടുത്തുകയാണെങ്കില് മാത്രമേ മഹുവയെ സഭയില് നിന്ന് പുറത്താക്കാന് സാധിക്കൂ. പാര്ലമെന്റിന്റെ ശൈത്യകാല സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ഡിസംബര് 22 വരെ സമ്മേളനം തുടരും.

തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും മഹുവ മൊയ്ത്ര നിഷേധിച്ചിരുന്നു. നവംബറില് എത്തിക്സ് കമ്മിറ്റിക്ക് മുന്നില് മഹുവ മൊയ്ത്ര ഹാജരായിരുന്നു. എത്തിക്സ് കമ്മിറ്റി മാന്യമല്ലാത്ത ചോദ്യങ്ങള് ചോദിച്ചുവെന്ന് ആരോപിച്ച് മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിയില് നിന്ന് ഇറങ്ങിപ്പോയിരുന്നു. മഹുവ ഹിയറിങ്ങിനിടെ ഇറങ്ങിപ്പോയതിന് പിന്നാലെ ഹിയറിങ് രീതിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ എംപിമാരും യോഗത്തില് നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

വ്യവസായി ഗൗതം അദാനിക്കെതിരെ ചോദ്യം ചോദിക്കാന് വ്യവസായി ദര്ശന് ഹിരാനന്ദാനിയില് നിന്ന് മഹുവ പണം കൈപ്പറ്റിയെന്നാരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ രംഗത്തുവന്നതോടെയാണ് വിവാദത്തിന് തുടക്കമായത്. ദുബെ ആദ്യം ലോക്സഭാ സ്പീക്കറെയും പിന്നീട് ലോക്പാലിനെയും സമീപിച്ചു. പിന്നാലെ പാര്ലമെന്റ് ലോഗിനും പാസ്വേഡും തന്റെ സുഹൃത്തും വ്യവസായിയുമായ ദര്ശന് ഹിരാനന്ദാനിക്ക് നല്കിയെന്ന് മഹുവ മൊയ്ത്ര സമ്മതിച്ചു. എന്നാല് പണമൊന്നും വാങ്ങിയിട്ടില്ലെന്നും മഹുവ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

കേന്ദ്രമന്ത്രിമാർക്ക് അധിക ചുമതല; മാറ്റം തിരഞ്ഞെടുപ്പിൽ വിജയിച്ച മന്ത്രിമാർ രാജിവെച്ചതിന് പിന്നാലെ

ലോഗിനും പാസ്വേഡുകളും ദര്ശന്റെ ടീമിന്റെ പക്കലുണ്ട്. അവരുടെ ഓഫീസിലെ ഒരാള്ക്ക് ചോദ്യങ്ങള് ടൈപ്പ് ചെയ്യാനും അപ്ലോഡ് ചെയ്യാനും ലോഗിന് നല്കിയിട്ടുണ്ട്. ഒരു ഒടിപി വരുമെന്നും അത് തന്റെ ഫോണിലേക്ക് മാത്രമേ വരൂ എന്നും മഹുവ പറഞ്ഞു. താന് ഒടിപി നല്കുമ്പോള് മാത്രമേ ചോദ്യങ്ങള് സമര്പ്പിക്കുകയുള്ളൂ. താനറിയാതെ ഒരു ചോദ്യവും അതില് വരില്ല. ദര്ശന് തന്റെ ഐഡിയില് ലോഗിന് ചെയ്ത് സ്വന്തം ചോദ്യങ്ങള് ചോദിക്കുമെന്നു പറയുന്നത് പരിഹാസ്യമാണ്. അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും നിരസിച്ചുകൊണ്ട് മഹുവ മൊയ്ത്ര വ്യക്തമാക്കിയിരുന്നു.

dot image
To advertise here,contact us
dot image