വോട്ടെണ്ണി തീരും മുമ്പ് രേവന്ത് റെഡ്ഡിക്ക് പൂച്ചെണ്ടുമായി പൊലീസ് മേധാവി; സസ്പെൻഷൻ

രേവന്തിന് പൂച്ചെണ്ട് നൽകുന്ന ഡിജിപിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

dot image

ഹൈദരാബാദ്: തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനിക്കും മുമ്പ് തന്നെ കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡിക്ക് അനുമോദനവുമായി എത്തിയ ഡിജിപിക്ക് സസ്പെൻഷൻ. തെലങ്കാന ഡിജിപി അഞ്ജനി കുമാറിനാണ് അമിതാവേശം വിനയായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. അഞ്ജനി കുമാറിനെയും മറ്റ് രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെയുമാണ് ചട്ടം ലംഘിച്ചതിന് സസ്പെൻഡ് ചെയ്തത്.

ഇന്ന് രാവിലെയാണ് അഞ്ജനി കുമാറും ഉദ്യോഗസ്ഥരും രേവന്ത് റെഡ്ഡിയുടെ വസതിയിലെത്തിയത്. രേവന്തിന് പൂച്ചെണ്ട് നൽകുന്ന ഡിജിപിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്ഥാനാർത്ഥിയായിരിക്കുന്ന ഒരാളെ ഡിജിപി കണ്ടത് തന്റെ വിധേയത്വം വെളിപ്പെടുത്തുക എന്ന ദുരുദ്ദേശത്തോട് കൂടിയാണെന്നതിലാണ് നടപടി എന്നാണ് വിവരം.

കോൺഗ്രസിന് കനത്ത തിരിച്ചടി, ഇന്ഡ്യ മുന്നണിയുടെ ഇഴയകലുമോ?

തെലങ്കാനയിൽ ഭരണകക്ഷിയായ ബിആർഎസിനെ പരാജയപ്പെടുത്തി കോൺഗ്രസ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. എന്നാൽ, നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള് കോൺഗ്രസിനേറ്റത് കനത്ത തിരിച്ചടി. വിഭാഗീയതയും അമിത ആത്മവിശ്വാസവും ഒരുപോലെ കോൺഗ്രസിനെ തോൽപ്പിച്ചു. ജനവിധി അംഗീകരിക്കുന്നു എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിനായി മുന്നൊരുക്കം നടത്തുമെന്ന് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. ബുധനാഴ്ച ഇന്ഡ്യ മുന്നണി യോഗം ചേരും.

dot image
To advertise here,contact us
dot image