പുതുവർഷത്തെ വരവേൽക്കാൻ പ്രവാസ ലോകം; ഡ്രോൺ ഷോ ഉൾപ്പെടെ വ്യത്യസ്തമായ പരിപാടികൾ

പുതുവര്‍ഷത്തെ വരവേല്‍ക്കാനായി വലിയ ആഘോഷ പരിപാടികളാണ് ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ ഒരുങ്ങുന്നത്

പുതുവർഷത്തെ വരവേൽക്കാൻ പ്രവാസ ലോകം; ഡ്രോൺ ഷോ ഉൾപ്പെടെ വ്യത്യസ്തമായ പരിപാടികൾ
dot image

പുതുവര്‍ഷത്തെ വരവേല്‍ക്കാനുളള തയ്യാറെടുപ്പില്‍ പ്രവാസ ലോകം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈനില്‍ ഇത്തവണ വെടിക്കെട്ടും ഡ്രോണ്‍ ഷോയും ഉള്‍പ്പെടെയുളള വ്യത്യസ്തമായ പരിപാടികള്‍ അരങ്ങേറും. ആഗോളതലത്തില്‍ നിന്നുള്ള കലാകാരന്‍മാര്‍ അണിനിരക്കുന്ന ലൈവ് സംഗീത പരിപാടി ഉള്‍പ്പെടെയുളള പ്രകടനങ്ങള്‍ക്കും രാജ്യം വേദിയാകും.

പുതുവര്‍ഷത്തെ വരവേല്‍ക്കാനായി വലിയ ആഘോഷ പരിപാടികളാണ് ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ ഒരുങ്ങുന്നത്. രാത്രി 12 മണിക്ക് എട്ട് സ്ഥലങ്ങളില്‍ ഒരേ സമയം വെടിക്കെട്ട് ആരംഭിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങള്‍. ദ അവ ന്യൂസ്, വേള്‍ഡ് ട്രേഡ് സെന്റര്‍, ബഹ്റൈന്‍ ഹാര്‍ബര്‍, സീഫ് ഡിസ്ട്രിക്റ്റ് എന്നിവിടങ്ങളില്‍ നടക്കുന്ന കരിമരുന്ന് പ്രയോഗം ആകാശത്ത് വര്‍ണ വിസ്മയം തീര്‍ക്കും. ബഹ്റൈന്‍ ബേ ബീച്ച്, ഫോര്‍ സീസണ്‍സ് ഹോട്ടല്‍ ബഹ്റൈന്‍ ബേ, മനാമ, മറാസി അല്‍ ബഹ്റൈന്‍ എന്നിവിടങ്ങളും ആഘോഷത്തിന് വേദിയാകും. വെടിക്കെട്ടിലെ ഓരോ ഘട്ടവും വ്യത്യസതമായിരിക്കും. ബഹ്‌റൈന്‍ ദേശീയ പതാകയുടെ നിറങ്ങളും പരമ്പരാഗത എമിറാത്തി സംഗീതത്തെ ആസ്പദമാക്കി ക്രമീകിച്ച ദൃശ്യവിസ്മയങ്ങളും കാണികള്‍ക്ക് വേറിട്ട അനുഭവം സമ്മാനിക്കും. വെടിക്കെട്ടിനൊപ്പം ഡ്രോണുകള്‍ അണിനിരക്കുന്ന ആകാശ പ്രദര്‍ശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

എമിറാത്തി പൈതൃകവും ദേശീയ സ്വത്വവും പ്രതിഫലിപ്പിക്കുന്ന ത്രിമാന രൂപങ്ങള്‍ ആകാശത്ത് സൃഷ്ടിച്ച് കൊണ്ടാകും ഡ്രോണുകളുടെ പ്രകടനം. മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് ശേഷമാണ് വിസ്മയ കാഴ്ചകള്‍ ഒരുക്കാന്‍ സംഘാടകര്‍ തയ്യാറെടുക്കുന്നത്. സംഗീത പരിപാടി, രുചി വൈവിധ്യങ്ങള്‍ എന്നിവ ആസ്വിക്കാനും അവസരമുണ്ടാകും. ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് പുറമെ നിരവധി സ്വകാര്യ പരിപാടികളും പുതുവത്സരത്തലേന്ന് രാജ്യത്ത് അരേങ്ങറും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ വലിയ സംഘവും ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ബഹ്‌റൈനില്‍ എത്തുന്നുണ്ട്.

Content Highlights: Bahrain News: Expats world is preparing to welcome the New Year

dot image
To advertise here,contact us
dot image