മലയാളക്കര സാക്ഷി! ക്രിക്കറ്റില്‍ ചരിത്രമെഴുതി സ്മൃതി മന്ദാന, റെക്കോർഡിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാതാരം

തിരുവനന്തപുരം കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക നാലാം ടി20 മത്സരത്തിനിടെയാണ് താരം നാഴികക്കല്ല് പിന്നിട്ടത്

മലയാളക്കര സാക്ഷി! ക്രിക്കറ്റില്‍ ചരിത്രമെഴുതി സ്മൃതി മന്ദാന, റെക്കോർഡിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാതാരം
dot image

കേരളത്തിന്റെ സ്വന്തം മണ്ണിൽ ചരിത്രം കുറിച്ച് ഇന്ത്യയുടെ വനിതാ സൂപ്പർ താരം സ്‌മൃതി മന്ദാന. അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസെന്ന റെക്കോർഡാണ് താരം സ്വന്തം പേരിലെഴുതിച്ചേർത്തത്. തിരുവനന്തപുരം കാര്യവട്ടം ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക നാലാം ടി20 മത്സരത്തിനിടെയാണ് താരം നാഴികക്കല്ല് പിന്നിട്ടത്.

ശ്രീലങ്കയ്ക്ക് എതിരെ 27 റൺസ് കൂടി നേടിയപ്പോൾ ആണ് സ്‌മൃതി ചരിത്ര നേട്ടത്തിൽ എത്തിയത്. അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 10,000 റൺസ് ക്ലബിൽ എത്തുന്ന നാലാമത്തെ താരമാണ് സ്‌മൃതി. ഇന്ത്യയുടെ തന്നെ മിഥാലി രാജ് ആണ് ആദ്യമായി ഈ നേട്ടത്തിൽ എത്തിയത്.

മത്സരത്തിൽ ഓപ്പണറായി ഇറങ്ങി വെടിക്കെട്ട് പ്രകടനമാണ് സ്മൃതി കാഴ്ചവെച്ചത്. 48 പന്തിൽ 80 റൺസ് നേടിയ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ.

Content Highlights: Smriti Mandhana scripts history, becomes second Indian to complete 10,000 runs in women’s internationals

dot image
To advertise here,contact us
dot image