
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ മുന്നേറ്റത്തില് ആഹ്ളാദം പ്രകടിപ്പിച്ച് സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. ഇത് ഭാരതത്തിന്റെ വിജയമെന്ന് സുരേന്ദ്രൻ പറഞ്ഞു. തകർക്കാനാവാത്ത വിശ്വാസമാണെന്നും ഉജ്ജ്വല സെമി ഫൈനൽ കടന്ന് തകർപ്പൻ ഫൈനലിലേക്ക് കടക്കുകയാണെന്നുമാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്.
രാജസ്ഥാനും 'കൈ'വിട്ടു; മൂന്നിടത്ത് ബിജെപി മുന്നിൽ, തെലങ്കാനയിൽ കോൺഗ്രസിന് ആശ്വാസംഇൻഡ്യ മുന്നണിയുടെ ജാതി കാർഡ് ജനങ്ങൾ തള്ളിക്കളഞ്ഞു. ബിജെപിയുടെ ജയം ജനങ്ങൾക്ക് മോദിയിലുള്ള ഉറച്ച വിശ്വാസത്തിന്റെ തെളിവാണ്. 2024ലും ബിജെപി അധികാരത്തിലെത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപി മുന്നേറുകയാണ്. രാജസ്ഥാനിലും മധ്യപ്രദേശിലും നൂറിലധികം സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഛത്തീസ്ഗഡിൽ 52 ഇടങ്ങളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 36 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു.
'ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും നിലകൊള്ളാനാവുന്നില്ല'; കോൺഗ്രസ്സിന്റെ അവസ്ഥ ദൗർഭാഗ്യകരമെന്ന് റിയാസ്രാജസ്ഥാനിൽ 111 ഇടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 73 ഇടത്ത് കോൺഗ്രസ് ലീഡ് ചെയ്യുന്നു. മധ്യപ്രദേശില് ബിജെപി 163 ഇടങ്ങളിലും കോൺഗ്രസ് 65 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇവിടെ കോൺഗ്രസും ബിജെപിയും തമ്മില് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാല് അവയെല്ലാം നിഷ്ഫലമാക്കി മധ്യപ്രദേശില് ബിജെപി വീണ്ടും അധികാരത്തില് എത്തുമെന്നാണ് നിലവിലെ വോട്ടെണ്ണല് ട്രെൻഡ് നല്കുന്ന സൂചന. 2018ല് കമല്നാഥിന്റെ നേതൃത്വത്തില് കോണ്ഗ്രസ് സര്ക്കാര് 18 മാസം അധികാരത്തിലിരുന്നതൊഴിച്ചാൽ 20 വർഷമായി ബിജെപിയാണ് മധ്യപ്രദേശിൽ അധികാരത്തിലുള്ളത്.