പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കാൻ പോയ 6 പൊലീസുകാർ വാഹനാപകടത്തിൽ മരിച്ചു

ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

dot image

ജയ്പൂർ: രാജസ്ഥാനിലെ ചുരു ജില്ലയിൽ പൊലീസുകാർ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് ആറ് മരണം. രാമചന്ദ്ര, കുംഭറാം, തനറാം, ലക്ഷ്മൺ സിങ്, സുരേഷ്, സുഖ്റാം എന്നീ പൊലീസുകാരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ നാഗൗറിലെ ജെഎൽഎൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. ഖിൻവ്സർ പൊലീസ് സ്റ്റേഷനിലെ ആറു പേരും മഹിള സ്റ്റേഷനിലെ ഒരാളുമാണ് വാഹനത്തിലുണ്ടായിരുന്നത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന ജുൻജുനുവിൽ ഡ്യൂട്ടിക്ക് നിയോഗിച്ച പൊലീസുകാരായിരുന്നു ഇവർ.

യാത്രാമധ്യേയായിരുന്നു അപകടം. അപകടത്തിൽ പൊലീസുകാർ സഞ്ചരിച്ചിരുന്ന വാഹനം പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു ഉദ്യോഗസ്ഥരെന്ന് പൊലീസ് പറഞ്ഞു.

dot image
To advertise here,contact us
dot image