കര്ണാടകയില് ബിജെപി പ്രസിഡന്റായിബി വൈ വിജയേന്ദ്ര; നിയമനം നളിന് കുമാര് കട്ടീലിന് പകരം

അടിയന്തരമായി സ്ഥാനമേറ്റെടുക്കാനാണ് ബിജെപി അദ്ധ്യക്ഷന് ജെ പി നദ്ദ അറിയിച്ചിരിക്കുന്നത്

dot image

കര്ണാടക: മുന് മുഖ്യമന്ത്രിയും മുതിര്ന്ന ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പയുടെ മകന് ബി വൈ വിജയേന്ദ്രയെ കര്ണാടക ബിജെപി അധ്യക്ഷനായി നിയമിച്ചു. നളിന് കുമാര് കട്ടീലിന് പകരമാണ് നിയമനം. അടിയന്തരമായി സ്ഥാനമേറ്റെടുക്കാന് ബിജെപി അദ്ധ്യക്ഷന് ജെ പി നദ്ദ ആവശ്യപ്പെട്ടു.

കര്ണാടകയില് ബിജെപിയുടെ പത്താമത്തെ സംസ്ഥാന അദ്ധ്യക്ഷനാണ് ബി വൈ വിജയേന്ദ്ര. കര്ണാടക നിയമസഭാ തിരഞ്ഞെടുപ്പില് ശിക്കാരപുരയില് നിന്നും 11,008 വോട്ടുകള്കള്ക്കാണ് വിജയേന്ദ്ര നിയമസഭയിലെത്തിയത്. 2020 ല് ബിജെപിയുടെ കര്ണാടക യൂണിറ്റിന്റെ വൈസ് പ്രസിഡന്റായി വിജയേന്ദ്രയെ നിയമിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us