മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പ്; ബിജെപി-ഷിന്ഡെ-അജിത്ത് പവാര് സഖ്യത്തിന് മികച്ച വിജയം

അതേ സമയം മഹാവികാസ് അഘാഡി സഖ്യം 1,312 പഞ്ചായത്തുകളില് വിജയിച്ചെന്നാണ് കോണ്ഗ്രസ് പറയുന്നത്.

dot image

പൂനെ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതോടെ സംസ്ഥാനത്തെ ഭരണകക്ഷി ക്യാമ്പിന്റെ ആത്മവിശ്വാസം ഇരട്ടിച്ചു. ബിജെപി, ശിവസേന ഷിന്ഡെ വിഭാഗം, എന്സിപി അജിത്ത് പവാര് വിഭാഗം എന്നിവര്ക്ക് മികച്ച വിജയമാണ് തിരഞ്ഞെടുപ്പില് ഉണ്ടായത്. 2359 പഞ്ചായത്തുകളില് 1486 പഞ്ചായത്തുകളില് ഭരണകക്ഷി പാര്ട്ടികളാണ് വിജയിച്ചത്.

ബിജെപി 778 പഞ്ചായത്തുകളിലും ഏക്നാഥ് ഷിന്ഡെയുടെ ശിവസേന 301 പഞ്ചായത്തുകളിലും 240 പഞ്ചായത്തുകളിലും അജിത്ത് പവാര് വിഭാഗം 407 പഞ്ചായത്തുകളിലും വിജയിച്ചെന്ന് ബിജെപി മുഖ്യവക്താവ് കേശവ് ഉപാദ്ധ്യായ് പറഞ്ഞു.

കോണ്ഗ്രസ് 287 പഞ്ചായത്തുകളിലും എന്സിപി ശരത് പവാര് വിഭാഗം 144 എണ്ണത്തിലും ശിവ്സേന ഉദ്ദവ് താക്കറേ വിഭാഗം 115 എണ്ണത്തിലുമാണ് വിജയിച്ചതെന്നും ഉപാദ്ധ്യായ് പറഞ്ഞു.

അതേ സമയം മഹാവികാസ് അഘാഡി സഖ്യം 1,312 പഞ്ചായത്തുകളില് വിജയിച്ചെന്നാണ് കോണ്ഗ്രസ് പറയുന്നത്. ഭരണകക്ഷി വാദങ്ങളെ തള്ളുകയും ചെയ്തു. പാര്ട്ടി ചിഹ്നത്തിലല്ല പഞ്ചായത്തുകളിലേക്കുള്ള മത്സരമെന്നും കോണ്ഗ്രസ് പറഞ്ഞു.

dot image
To advertise here,contact us
dot image