
മുംബൈ: മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പില് പാല്ഘര് ജില്ലയില് ഉജ്ജ്വല വിജയം നേടി സിപിഐഎം. തലസരി, ധഹാനു തഹസിലുകളിലെ 13 ഗ്രാമങ്ങളിലെ 100 ഗ്രാമപഞ്ചായത്ത് സീറ്റുകളിലാണ് സിപിഐഎം വിജയിച്ചത്. മഹാരാഷ്ട്ര-ഗുജറാത്ത് അതിര്ത്തിക്കടുത്താണ് തലസരി, ധഹാനു തഹസിലുകള്.
സിപിഐഎം ഇത്തവണ റെക്കോര്ഡ് നമ്പര് എംഎല്എമാരെ നിയമസഭയിലേക്ക് അയക്കും; രാജസ്ഥാന് സംസ്ഥാന സെക്രട്ടറി2019ലെ നിയമസഭ തിരഞ്ഞെടുപ്പില് ധഹാനു നിയോജക മണ്ഡലത്തില് സിപിഐഎം സ്ഥാനാര്ത്ഥി വിനോദ് നിക്കോളെ വിജയിച്ചിരുന്നു. ബിജെപി സ്ഥാനാര്ത്ഥി പസ്കല് ധന്നാരെയെയാണ് പരാജയപ്പെടുത്തിയത്.
'കേരള മോഡല്' വൈകാരികത ഉയര്ത്തിപ്പിടിക്കാന് സിപിഐഎം;ബിജെപിയെ നേരിടാന് പ്രാപ്തമെന്ന് വിലയിരുത്തല്പാല്ഘറില് 100 സീറ്റുകളില് വിജയിച്ചെന്ന് സിപിഐഎം പി ബി അംഗം ഡോ. അശോക് ധവാളെ പറഞ്ഞു. രണ്ട് തഹസിലുകളിലായി സിപിഐഎമ്മിന്റെ എട്ടു സര്പഞ്ചുകളാണ് തിരഞ്ഞെടുക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കവാഡ, കറാജ്ഗോണ്, ഉദവ, കുര്സെ, ഉപ്ലത്, സോഗ്വെ, മോഡഗോണ്, കിന്ഹാവല്ലി എന്നീ ഗ്രാമങ്ങളിലാണ് സിപിഐഎം വിജയിച്ചത്. 167 സീറ്റുകളില് മത്സരിച്ചാണ് സിപിഐഎം 100 സീറ്റുകളിലാണ് വിജയിച്ചത്.
പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ കൂടുതൽ ജില്ലകളിലേക്ക്; തീരുമാനം സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗത്തില്