മണിപ്പൂർ കലാപം: ഭാരതീയ ജനതാ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റിൽ

വാങ്‌ഖേയ് നിങ്‌തെം എന്ന സ്ഥലത്ത് ഒക്ടോബർ 14 ന് ഉണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ബാരിഷ് ശർമ്മയെ അറസ്റ്റ് ചെയ്തത്.
മണിപ്പൂർ കലാപം: ഭാരതീയ ജനതാ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റിൽ

ഡൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട വെടിവെപ്പിൽ ഭാരതീയ ജനതാ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷനെ മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. മനോഹർമ്മയം ബാരിഷ് ശർമ്മയാണ് അറസ്റ്റിലായത്. വാങ്‌ഖേയ് നിങ്‌തെം എന്ന സ്ഥലത്ത് ഒക്ടോബർ 14 ന് ഉണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ബാരിഷ് ശർമ്മയെ അറസ്റ്റ് ചെയ്തത്. ഒരു വനിത അടക്കം അഞ്ച് പേർക്ക് വെടിവെപ്പിൽ പരിക്കേറ്റിരുന്നു. കോടതിയിൽ ഹാജാരാക്കിയ ഇയാൾ ഇപ്പോൾ റിമാന്റിലാണ്.

20 ഓളം പേ‍ർ ചേർന്ന് ഒരാളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ഇതിനിടെ സംഘം നടത്തിയ വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേ കേസിൽ മറ്റ് അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച രാത്രി 11.20 ഓടെയാണ് അറസ്റ്റ് ചെയ്തത്. കര്‍ഫ്യു ലംഘിച്ചതിനും കൊലപാതക ശ്രമത്തിനും പുറമെ ആയുധ നിയമപ്രകാരവും പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു.

ഒക്ടോബർ 14-ന് രാത്രി 10:30-ഓടെ, ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ കർഫ്യൂവിനിടെ, 20-ഓളം ആയുധധാരികളായ ആളുകൾ ഒരാളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. പ്രദേശവാസിയായ മീരാ പൈബിസും ക്ലബ്ബ് അംഗങ്ങളും പ്രതികളെ തടയാൻ ശ്രമിതച്ചപ്പോഴാണ് സംഘം വെടിയുതിർത്തത്.

മണിപ്പൂർ കലാപം: ഭാരതീയ ജനതാ യുവമോർച്ച മുൻ സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റിൽ
മണിപ്പൂർ കലാപത്തിന് കാരണം കുടിയേറ്റം മൂലമുണ്ടായ അസന്തുലിതാവസ്ഥ: എസ് ജയ്‍ശങ്കര്‍

Related Stories

No stories found.
logo
Reporter Live
www.reporterlive.com