നിമിഷ പ്രിയയുടെ മോചനം; രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാർ ഇടപെടൽ തേടി അമ്മ നൽകിയ ഹർജിയാണ് പരി​ഗണിച്ചത്
നിമിഷ പ്രിയയുടെ മോചനം; രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

ഡല്‍ഹി: യമനിൽ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനിലേക്ക് പോകുന്നതിനുള്ള യാത്രാനുമതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്രസര്‍ക്കാര്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നുമാണ് ഹൈക്കോടതി ആവശ്യപ്പെ‌ട്ടിരിക്കുന്നത്.

2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം. യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്.

യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായിക്കാമെന്നു പറഞ്ഞ തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം. യമൻ കോടതിയാണ് നിമിഷ പ്രിയക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷയിൽ ഇളവ് തേടി നിമിഷപ്രിയ നൽകിയ ഹർജി മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com